ADVERTISEMENT

ഹൂസ്റ്റൺ ∙ ബൈബിൾ ലിറ്ററേച്ചർ ഫോറത്തിന്റെ 20–ാം വാർഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയൽ ഹിൽസ് ബൈബിൾ ചാപ്പലിൽ ഡോ. സണ്ണി എഴുമറ്റൂരിന്റെ അധ്യക്ഷതയിൽ നടന്നു. വൈസ് പ്രസിഡന്റ് പി. ടി. ഫിലിപ്പ് എല്ലാവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ ഇരുപതുവർഷത്തെ പ്രവർത്തനങ്ങളെ വിവരിച്ച് തയാറാക്കിയ സ്മരണിക   ഡോ. സണ്ണി എഴുമറ്റൂർ  പി. ടി. ഫിലിപ്പിന് നൽകി  പ്രകാശനം ചെയ്തു. ഡോ. അഡ്വ. മാത്യു വൈരമണിന്റെ കവിതകളും ഗാനങ്ങളും ചേർത്ത് വൈരമണിന്റെ കവിതകൾ എന്ന പുസ്തകം കൊച്ചുബേബി, ഹൂസ്റ്റൺ സാമൂവേൽ തോമസിന് നൽകി പ്രകാശനം ചെയ്തു.

കെ. എം. ദാനിയേൽ, ജോജി ജോൺ, മിനി ഡാനിയേൽ, കൊച്ചുബേബി ഹൂസ്റ്റൺ,  ചാക്കോ മത്തായി, അനീഷ് തങ്കച്ചൻ, ജോർജി പാറയിൽ എന്നിവർ ഗാനങ്ങൾ ആലപിക്കുകയും ലിനാ നിതിൻ ലേഖനം അവതരിപ്പിക്കുകയും ചെയ്തു.

ജോൺസൺ ജോൺ വചന ശുശ്രൂഷ നിർവഹിച്ചു. അലക്സാണ്ടർ ഡാനിയേൽ, റെയ്മണ്ട് ജോൺസൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വർഗ്ഗീസ് ഫിലിപ്പും ജെയിംസ് സാമൂവേലും പ്രാർഥിച്ചു. സെക്രട്ടറി ഡോ. മാത്യു വൈരമൺ എല്ലാവർക്കും കൃതജ്ഞത പറഞ്ഞു. ഹൂസ്റ്റണിലുള്ള വിവിധ സഭകളിൽ നിന്നുമുള്ള സാഹിത്യകാരന്മാരും ആസ്വാദകരുമായി നിരവധി പേർ യോഗത്തിൽ സംബന്ധിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com