ADVERTISEMENT

ഹൂസ്റ്റണ്‍ ∙ പാവം കഞ്ചാവ്, ഇവനെയാണോ ഇത്രയും നാള്‍ നമ്മള്‍ ഇക്കണ്ട കുറ്റമെല്ലാം പറഞ്ഞു ഭര്‍ത്സിച്ചത്. എന്താണെന്നോ? ഈ ‘വില്ലന്‍’ പ്രകൃതിക്ക് നായകന്‍ ആണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചുരുക്കം പറഞ്ഞാല്‍ കഞ്ചാവ് നട്ടുനനച്ചു വളര്‍ത്തിയാല്‍ നമ്മുടെ പ്രകൃതിയും ‘ഫിറ്റ്’ ആകും എന്ന്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ കഞ്ചാവ് ചെടികള്‍ക്ക് കഴിയും എന്നാണ് പുതിയ പഠനം പറയുന്നത്. അവ മരങ്ങളേക്കാള്‍ ഇരട്ടിയിലധികം കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യുമത്രേ. കാനബിസ് സാറ്റൈവ എന്ന കഞ്ചാവിന്റെ ഒരുവിഭാഗമാണ് കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള മനുഷ്യന്റെ പോരാട്ടത്തിന് ഭാഗമാകാന്‍ പറ്റുന്ന ഹീറോ ആണെന്ന് തെളിഞ്ഞിരിക്കുന്നത്.

ഈ കഞ്ചാവ് ചെടികള്‍ പ്രതിവര്‍ഷം 16 ടണ്‍ ഹരിതഗൃഹ വാതകം പിടിച്ചെടുക്കുന്നുവെന്നാണ് പറയുന്നത്. മരങ്ങള്‍ ആറ് ടണ്‍ മാത്രമാണ് വലിച്ചെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാന്‍ കഞ്ചാവ് ചെടികള്‍ക്കുള്ള ഈ കഴിവ് മനുഷ്യനെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു 

ഏകദേശം 50 ദശലക്ഷം ഏക്കര്‍ കഞ്ചാവ് ചെടികള്‍ വച്ചു പിടിപ്പിച്ചാല്‍ ഏക്കറില്‍ പ്രതിവര്‍ഷം രണ്ടു കോടി ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യും എന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ചെടികള്‍ മറ്റു വിളകളെ അപേക്ഷിച്ച് വേഗത്തില്‍ വളരുന്നതും കുറഞ്ഞ വെള്ളം മാത്രം ആവശ്യമുള്ളതുമാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ മനുഷ്യന്റെ പോരാട്ടത്തില്‍ കഞ്ചാവ് ചെടികളുടെ സ്ഥാനം ഏറ്റവും പിന്നിലായിരിക്കാം. പക്ഷേ, ഈ പോരാട്ടത്തില്‍ മനുഷ്യനു ഏറ്റവും താങ്ങ് നല്‍കാന്‍ കഴിയുന്ന ഒന്നാണ് ഈ ചെടികളെന്നു കണക്കുകള്‍ പറയുന്നു. 

ganja-cannabis

ഒരു ഏക്കര്‍ കഞ്ചാവ് ചെടികള്‍ക്ക് മൂന്ന് ടണ്‍ വരെ കാര്‍ബണ്‍ സംഭരിക്കാനും അന്തരീക്ഷത്തില്‍ നിന്ന് ഏഴ് ടണ്ണിലധികം കാര്‍ബണ്‍ നീക്കം ചെയ്യാനും കഴിയുമെന്ന് കാര്‍ബണ്‍ സംഭരണത്തെക്കുറിച്ച് പഠിക്കുന്ന ന്യൂയോര്‍ക്ക് ഗവേഷണ കേന്ദ്രമായ ഹഡ്‌സണ്‍ കാര്‍ബണ്‍ കണ്ടെത്തി. വായുവില്‍ നിന്ന് മലിനീകരണങ്ങള്‍ വലിച്ചെടുത്ത് നാരുകളില്‍ സൂക്ഷിക്കാന്‍ ഇവയ്ക്കുള്ള കഴിവ് എടുത്തു പറയേണ്ടതാണ്. വളരെ പെട്ടെന്ന് വളരാന്‍ സാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്. വെറും 100 ദിവസത്തിനുള്ളില്‍ നാലു മീറ്റര്‍ വളര്‍ച്ച കൈവരിക്കാന്‍ ഇതിനു സാധിക്കും. 

ആഗോള ജനസംഖ്യയുടെ അഞ്ച് ശതമാനം മാത്രമേ യുഎസില്‍ ഉള്ളൂവെങ്കിലും, ലോകത്തെ കാര്‍ബണ്‍ ബഗിര്‍ഗമനത്തില്‍ 28 ശതമാനത്തിനും ഈ രാഷ്ട്രമാണ് ഉത്തരവാദി. 'ഏകദേശം പറഞ്ഞാല്‍, യുഎസില്‍ 50 ദശലക്ഷം ഏക്കര്‍ ചണച്ചെടി നടത്തിയാല്‍, ഒരേക്കറില്‍ ഏക്കറില്‍ പ്രതിവര്‍ഷം രണ്ട് കോടി ടണ്‍ കാര്‍ബണ്‍ ആഗിരണം ചെയ്യും.' ഹഡ്‌സണിലെ ഹഡ്‌സണ്‍ കാര്‍ബണിന്റെ സ്ഥാപകനും പ്രസിഡന്റുമായ ബെന്‍ ഡോബ്‌സണ്‍, ലങ്കാസ്റ്റര്‍ ഫാമിംഗിനോട് പറഞ്ഞു.

ഹെംപ് ചെടി കഞ്ചാവ് സാറ്റിവ സസ്യത്തിന്റെ വൈവിധ്യമാണ്. എന്നാല്‍ മരിജുവാനയെ അപേക്ഷിച്ച് ടെട്രാ ഹൈഡ്രോ കണ്ണാബിനോള്‍ (THC) എന്ന സൈക്കോ ആക്റ്റീവ് സംയുക്തം കുറഞ്ഞ ആളവിലാണുള്ളത്. ഈ പ്ലാന്റ് 'പ്രകൃതിയുടെ സ്വാഭാവിക ശുദ്ധീകരണം' ആയി കണക്കാക്കപ്പെടുന്നു. വായുവില്‍ നിന്ന് വിഷവസ്തുക്കളെ വലിച്ചെടുക്കുകയും അവയെ അതിന്റെ നാരുകള്‍ക്കുള്ളില്‍ സ്ഥിരമായി അടയ്ക്കുകയും ചെയ്യും. -പെബിള്‍ മാഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Cannabis plants are displayed in a stand during the 8th international edition of Expo Cannabis, a hemp and cannabis industry exhibition, in Montevideo on December 3, 2021. (Photo by Pablo PORCIUNCULA / AFP)
Cannabis plants are displayed in a stand during the 8th international edition of Expo Cannabis, a hemp and cannabis industry exhibition, in Montevideo on December 3, 2021. (Photo by Pablo PORCIUNCULA / AFP)

ഇത് വളരുമ്പോള്‍ വായുവില്‍ നിന്ന് കാര്‍ബണ്‍ ആഗിരണം ചെയ്യുകയും കാര്‍ബണ്‍ നെഗറ്റീവ് വിളയാക്കുകയും ചെയ്യുന്നു. പരുത്തി പോലുള്ള മറ്റ് വിളകള്‍ക്ക് ഓരോ പൗണ്ടിനും കുറഞ്ഞത് 1,500 ഗാലന്‍ വെള്ളം ആവശ്യമാണ്. അതേ സമയം, ഇതിന് പകുതിയില്‍ താഴെ മാത്രമേ ആവശ്യമുള്ളൂ, എന്നാല്‍ അതേ ഭൂമിയില്‍ 200 ശതമാനത്തിലധികം നാരുകള്‍ സൃഷ്ടിക്കുന്നു.- ബ്രിട്ടീഷ് ഹെംപ് അലയന്‍സിലെ മാനേജിംഗ് ഡയറക്ടര്‍ റെബേക്ക ഷാമന്‍ പറയുന്നു.

അവിശ്വസനീയമാംവിധം വേഗത്തില്‍ വളരുന്ന സസ്യം കൂടിയാണ് ഹെംപ്. പൂര്‍ണ വളര്‍ച്ചയെത്താന്‍ നാലു മാസമെടുക്കും. ബയോപ്ലാസ്റ്റിക്, നിര്‍മ്മാണം, ജൈവ ഇന്ധനം എന്നിവയുടെ നിര്‍മാണത്തിനും ഇത് ഉപയോഗിക്കാം. നിര്‍മ്മാണവും പൊളിച്ചുനീക്കലും ഉള്‍പ്പെടെ 2018ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ 600 ദശലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മുനിസിപ്പല്‍ ഖരമാലിന്യത്തിന്റെ ഇരട്ടിയിലധികം വരും.

ഹരിതഗൃഹ വാതകത്തിന്റെ വായു ശുദ്ധീകരിക്കുന്നതിനൊപ്പം, കഞ്ചാവ് ചെടികള്‍ മണ്ണില്‍ നിന്ന് ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഹെവി ലോഹങ്ങളായ ലെഡ്, മെര്‍ക്കുറി, കാഡ്മിയം എന്നിവ ആഗിരണം ചെയ്യുന്നു. ഇത് ഭക്ഷണത്തിന് ഉപയോഗിക്കുന്ന വിളകള്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ ചെടികള്‍ ലഹരിയായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് അപകടകരമാണ്. കനത്ത ലോഹങ്ങളെ ആഗിരണം ചെയ്യാനുള്ള കഞ്ചാവ് ചെടികളുടെ കഴിവ് പരിശോധിക്കാന്‍ പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ മുന്‍കാല പഠനങ്ങളുടെ ഒരു 'മെറ്റാ അനാലിസിസ്' നടത്തി.

ചില കഞ്ചാവ് ഇനങ്ങളെ 'ഫൈറ്റോറെമീഡിയേഷനു' വേണ്ടി പ്രത്യേകം വളര്‍ത്തിയെടുത്തിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ണില്‍ നിന്ന് മലിനീകരണം നീക്കം ചെയ്യുന്നതിനായി ചെടികള്‍ വളര്‍ത്തുന്നുണ്ടെന്നും പറയപ്പെടുന്നു.

English Summary: Cannabis plants could help fight climate change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com