'ക്നാനായം' 2022 ഉജ്ജ്വല വിജയം

Mail This Article
ഹൂസ്റ്റൺ ∙ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ)യുടെ പോഷക സംഘടനയായ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ 'ക്നാനായം 2022' എന്ന പേരിൽ നടത്തിയ യുവജനവേദി സംഗമം ഉജ്ജ്വല വിജയമായി. ഹൂസ്റ്റൺ യുവജനവേദിയുടെ ആതിഥേയത്വത്തിൽ നടത്തിയ ക്നാനായം 2022ന് ഹൂസ്റ്റൺ യുവജനവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ റ്റോം പുളിക്കയിൽ, സോണിയ പാറശ്ശേരി, ജറി പുളിക്കത്തൊട്ടിയിൽ, അമൃത പാലയ്ക്കപ്പറമ്പിൽ, ആൽവിൻ ചക്കാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.


ഒക്ടോബർ 28 മുതൽ 30 വരെ നടന്ന ക്നാനായം 2022 കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കെസിസിഎൻഎ സെക്രട്ടറി ലിജോ മച്ചാനിക്കൽ, ജോയിന്റ് സെക്രട്ടറി ജിറ്റി പുതുക്കേരിൽ, ആർവിപി സാബു മുളയാനിക്കുന്നേൽ, എച്ച്കെസിഎസ് പ്രസിഡന്റ് ജോജോ തറയിൽ, മുൻ കെസിസിഎൻഎ പ്രസിഡന്റ് അനി മഠത്തിൽത്താഴെ, ഫാ. ജോസ് മണപ്പുറം തുടങ്ങിയവർ സന്നിഹതരായിരുന്നു.

വടക്കേ അമേരിക്കയിലെ വിവിധ യുവജനവേദി യൂണിറ്റുകളിൽ നിന്നായി 250ൽപ്പരം യുവജനങ്ങൾ പങ്കെടുത്ത ക്നാനായം 2022 വിജ്ഞാനപ്രദമായ സെമിനാറുകൾകൊണ്ടും വിവിധ മത്സരങ്ങൾകൊണ്ടും പങ്കെടുത്ത മുഴുവൻ യുവജനങ്ങളുടെയും പ്രശംസ പിടിച്ചുപറ്റി. ഇതിനോടനുബന്ധിച്ചു നടന്ന ബോളിവുഡ് ഡാൻസ് മത്സരത്തിൽ ഹൂസ്റ്റൺ യൂണിറ്റും, ക്നാനായ കപ്പിൾ മത്സരത്തിൽ റ്റാമ്പ യൂണിറ്റും ജേതാക്കളായി.
ഹൂസ്റ്റൺ യുവജനവേദിയുടെ നേതൃത്വത്തിൽ നടത്തിയ യുവജനസംഗമം വൻ വിജയമാക്കുവാൻ സഹകരിച്ച യുവജനവേദി ഡയറക്ടേഴ്സായ സ്നേഹ മുകളേൽ, തോമസ് നീറ്റുകാട്ട് അതുപോലെ തന്നെ ഹൂസ്റ്റണിലെ മറ്റ് നാഷനൽ കൗൺസിൽ അംഗങ്ങളായ വിജയൻ നെടുംഞ്ചേരിൽ, ബിൻസൺ കിഴക്കേപ്പുറം, ജിമ്മി ചകിരിയാംതടത്തിൽ എന്നിവരോടും സ്പോൺസേഴ്സിനും യുവജനവേദിയുടെ നന്ദിയും കടപ്പാടും ഹൂസ്റ്റൺ യുവജനവേദിക്കുവേണ്ടി പ്രസിഡന്റ് റ്റോം പുളിക്കൻ രേഖപ്പെടുത്തി.