ADVERTISEMENT

ഫിലഡൽഫിയ ∙ചരിത്രസ്മരണകളുറങ്ങുന്ന നഗരത്തിലെ സഹോദര സഭകളുടെ ഐക്യവേദിയായ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇൻഡ്യൻ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം ഡിസംബർ 3  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതൽ ജോർജ് വാഷിങ്ടൺ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ(10175 Bustleton Ave, Philadelphiya, 19116) നടത്തുന്നതാണ്.

 

ecumenical-fellowship

സാഹോദരീയ നഗരത്തിലെ മലയാളികളുടെ ഇടയിലെ ക്രിസ്തീയ സഭകളുടെ ഒത്തൊരുമയുടെയും സഹകരണത്തിന്റെയും പ്രതീകാത്മകമായി നിലകൊള്ളുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന സംയുക്ത ക്രിസ്മസ് ആഘോഷം തലമുറകളുടെ ഐക്യത്തിലൂടെ പരസ്പരം സഹകരിച്ച് ക്രിസ്തുദേവന്റെ തിരുപിറവി ഒരുമിച്ചാഘോഷിക്കുവാനും കൊണ്ടാടുവാനും അതിലും ഉപരിയായി ഒരുമിച്ച് പ്രവർത്തിക്കാവുന്ന മേഖലകളിലൂടെ ക്രിസ്തീയ മൂല്യങ്ങളെ ഉയർത്തി പിടിച്ചുകൊണ്ട് ആദ്യകാല കുടിയേറ്റക്കാർ തുടങ്ങി വച്ച ക്രിസ്തുമസ് – പുതുവത്സരാഘോഷമാണ് നടത്തി വരുന്നത്. തലമുറകളിലൂടെ കൈമാറുന്ന നമ്മുടെ പാരമ്പര്യങ്ങളും പൈതൃകങ്ങളും ഉയർത്തിപിടിച്ച് കൊണ്ട് നടത്തുന്ന ഈ വർഷത്തെ വമ്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് കാത്തലിക് സഭയുടെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നവാഭിഷിക്തനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ആണ്. കൂടാതെ മലയാളി കമ്യൂണിറ്റിയുടെ ഉത്തമ സുഹൃത്തുക്കളായ യുഎസ് കോൺഗ്രമാൻ ബ്രയൻ ഫിറ്റ്സ് പാട്രിക്, ജോസഫ് ഡിജിലാമോ (ബെൻസേലം, മേയർ) തുടങ്ങിയ നിരവധി സാമൂഹിക സാമുദായിക നേതാക്കളുടെ സാന്നിധ്യവും ചടങ്ങുകളിൽ ഉണ്ടായിരിക്കുന്നതാണ്.

 

christmas-celebration

എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ്– പുതുവത്സരാഘോഷത്തിനോടനുബന്ധിച്ച് ഫിലഡൽഫിയ സിറ്റിയിൽ നിന്നും അന്നേ ദിവസം എക്യുമെനിക്കൽ ദിനം ആയി പ്രഖ്യാപിച്ചിട്ടുള്ള അറിയിപ്പും ഔദ്യോഗികമായിട്ട് ഉണ്ടായിരിക്കുന്നതാണ്.

എക്യുമെനിക്കൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുത്തുകുടകൾ വാദ്യമേളം കൊടികൾ രൂപങ്ങൾ തുടങ്ങിയ അകമ്പടികളോടെ കേരളീയ ക്രിസ്തീയ പരമ്പരാഗത രീതിയിൽ മുഖ്യാതിഥികളെ ആനയിച്ചുകൊണ്ടുള്ള ഭക്തിനിർഭരവും വർണ്ണശബളവുമായ ഘോഷയാത്രയ്ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ റവ. ഫാ. എം. കെ. കുറിയാക്കോസ്(ചെയർമാൻ, എക്യുമെനിക്കൽ ഫെലോഷിപ്പ്) അദ്ധ്യക്ഷത വഹിക്കുന്നതും ആയിരിക്കും തദവസരത്തിൽ എക്യുമെനിക്കൽ ഫെലോഷിപ്പിലെ ഇതര സഭകളെ പ്രതിനിധീകരിച്ച് നടക്കുന്ന ആരാധനായോഗവും ക്രിസ്മസ് ട്രീയിൽ പ്രകാശം പരത്തികൊണ്ട് മുഖ്യാതിഥി പൊതുസമ്മേളനം ഉത്ഘാടനം നിർവ്വഹിക്കുന്നതും ക്രിസ്തുമസ് ദൂത് നൽകുന്നതുമാണ്.

 

ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന മാജിക് പ്ലാനറ്റിലേ കുട്ടികൾക്കായി ഈ വർഷത്തെ ചാരിറ്റി തുകയിൽ നിന്നും മുഖ്യമായും നൽകുന്നതുമാണ്. എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ മുഖമുദ്രയായ ചാരിറ്റി റാഫിൾ ടിക്കറ്റിന്റെ വിജയികളെ വേദിയിൽ വച്ചു തന്നെ തിരഞ്ഞെടുത്തത് പ്രഖ്യാപിക്കുന്നതും കൂടാതെ പതിവുപോലെ എല്ലാവർഷവും പ്രസിദ്ധീകരിക്കാറുള്ള സ്മരണികയുടെ പ്രകാശന കർമ്മവും തദവസരത്തിൽ നിർവ്വഹിക്കപ്പെടുന്നതായിരിക്കും തുടർന്ന് ദേവാലയങ്ങളുടെ നേതൃത്വത്തിലുള്ള വൈവിധ്യമാർന്ന ക്രിസ്തീയ കലാപരിപാടികൾ വേദിയിൽ അരങ്ങേറുന്നതും ക്രിസ്തുദേവന്റെ തിരുപിറവി നൃത്തരൂപത്തിൽ മാതാ ഡാൻഡ് അക്കാഡമി(ബേബി തടവനാൽ, കോറിയോഗ്രാഫി) ലാസ്യ ഡാൻസ് അക്കാദമി(ആഷാ അഗസ്റ്റിൻ, കോറിയോഗ്രാഫി) എന്നീ നൃത്ത വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നതാണ് സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ പ്രത്യേക ആകർഷകമായ എക്യുമെനിക്കൽ കരോൾ ഗായകസംഘങ്ങൾ വിജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ തയ്യാറായി വരുന്നതായും അറിയിച്ചു.

 

റവ. ഫാ. കെ. പി. എൽദോസ്(കോ ചെയർ എക്യുമെനിക്കൽ),കെവിൻ വർഗീസ്(സെക്രട്ടറി), എബിൻ സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), റോജിഷ് സാമുവേൽ (ട്രഷറാർ), തോമസ്കുട്ടി വർഗീസ് (ചാരിറ്റി), എബിൻ ബാബു(പ്രോഗ്രാം), ഷാജി മിറ്റത്താനി(സുവനീർ), ജീമോൻ ജോർജ്(പിആർഒ), റോഷൻ പ്ലാമൂട്ടിൽ, രാജു ഗീവറുഗീസ്(പ്രോസിഷൻ), സലിൻ ഓലിക്കൽ(വിമൻസ് ഫോറം) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചുവരുന്നതായി അറിയിച്ചു

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com