മോൺടെറി: അമേരിക്കയിലേക്കുള്ള കുടിയേറ്റക്കാരുടെ ഇടത്താവളം

Monterrey-city
മോൺടെറി നഗരത്തിന്റെ രാത്രിക്കാഴ്ച. ചിത്രം: diegocarrales/shutterstock.com
SHARE

ന്യൂയോർക്ക് ∙ മെക്സിക്കോയിലെ അതിർത്തി നഗരമായ മോൺടെറി യുഎസിലേയ്ക്കുള്ള കുടിയേറ്റ യാത്രയിലെ ഇടത്താവളമായി മാറിയിരിക്കുകയാണ്. 55 ലക്ഷം ജനങ്ങളുള്ള മോൺടെറി മെട്രോ പ്ലെക്സ് സാമ്പത്തികമായി ബഹുദൂരം പിന്നിലല്ല. പക്ഷേ, കുടിയേറ്റക്കാർ കുറെക്കൂടി ദൂരം യാത്ര ചെയ്തു 77 ലക്ഷം ജനങ്ങൾ പാർക്കുന്ന നോർത്ത് ടെക്സസിലെ ഡാലസ്/ഫോർട്ട്‌വർത്ത് തുടങ്ങിയ തങ്ങളുടെ സ്വപ്നഭൂമി കണ്ടെത്താൻ താൽപര്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇടത്താവളത്തിൽ ദിവസങ്ങളോ മാസങ്ങളോ വർഷങ്ങളോ തങ്ങിയിട്ട് തങ്ങളുടെ യാത്ര പുനരാരംഭിക്കുന്നു.

മോൺടെറിയിലെത്തിയ കുടിയേറ്റക്കാർ ഗോട്ടിമാലയിൽ നിന്നെത്തിയ ഫ്രാൻസിസ്കോ കോൺട്രെറാസിനെ പോലെ യാത്രയുമായി മുന്നോട്ടു പോകാൻ വലിയ ധൃതിയില്ല. മെക്സിക്കോയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരശൃംഖലയിൽ തനിക്ക് ധാരാളം ജോലി ഓഫറുകളുണ്ടായി. മനുഷ്യക്കടത്തു സംഘങ്ങൾ യുഎസിൽ എത്തിക്കാമെന്ന് വാക്കു നൽകി. ലക്ഷ്യസ്ഥാനം തനിക്ക് തിരഞ്ഞെടുക്കാമെന്നും പറഞ്ഞു. പക്ഷേ വരട്ടെ, അറിയിക്കാം എന്നായിരുന്നു അയാളുടെ മറുപടി.

ഞാൻ കാത്തിരിക്കുകയാണ്, ഒരു നല്ല അവസരത്തിന് വേണ്ടി–കോൺട്രെറാസ് പറയുന്നു. മോൺടെറിയിൽ ഇയാളും മറ്റു അനേകം കുടിയേറ്റക്കാരും യുഎസിന്റെ കുടിയേറ്റ നിയമത്തിൽ മാറ്റം പ്രതീക്ഷിച്ച് കഴിയുകയാണ്. പലരും വിവാഹിതരായി. കുടുംബ ജീവിതവും ആരംഭിച്ചു. നോർത്ത് ടെക്സസിലെ ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റും ക്ലിനിക ജൂറി ഡിക മൈഗ്രേറ്ററിയ അറ്റ് ദ യൂണിവേഴ്സിറ്റി ഓഫ് നോവോ ലിയോൺ ഇൻ മോൺടെറി ഡയറക്ടർ മരിയോ ലിനോ ഗാർസിയ ഇവരെല്ലാം മിക്കവാറും നോർത്ത് ടെക്സസിൽ തന്നെ വരുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

മോൺടെറി നഗര മേഖല നോർത്ത് െടക്സസിന്റെ സഹോദര മെട്രോ പ്ലെക്സായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് മേഖലകൾക്കും വലിയ സമാനതകളുണ്ട്. സ്പോർട്സിന് വലിയ പ്രാധാന്യം നൽകുന്നു. ഡാലസിലെ കൗ ബോയ്സ് പോലെ മോൺടെറിയിൽ റയാഡോസും ടിഗരസ് സോക്കർ ടീമും ഉണ്ട്. മോൺടെറിയിലും ഒരു വലിയ തൊഴിൽ സ്രോതസ് ഉണ്ട്. 

നിയമപരമായും അല്ലാതെയും 2021 ൽ 2, 39, 274 ലീഗൽ വിസകൾ മെക്സിക്കോയിൽ നിന്ന് ടെക്സസ്, നോർത്ത് കാരലിന, മിഷിഗൻ, കലിഫോർണിയ, മറ്റു സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നതിന് നൽകി. 2017 സാമ്പത്തിക വർഷത്തിന് ശേഷം യുഎസിൽ നിന്ന് മെക്സിക്കോക്കാർക്ക് നൽകുന്ന എച്ച്2 എ വിസകൾ 62% വർധിച്ചു. ഇവയിൽ ഏറെയും നൽകിയത് മോൺടെറിയിൽ നിന്നാണ്.

2022 സാമ്പത്തിക വർഷത്തിൽ നിയമവിരുദ്ധമായി അതിർത്തി കടന്നതിനു പിടികൂടിയ 22 ലക്ഷം പേരിൽ 10 ലക്ഷത്തിൽ അധികവും മോൺടെറി മേഖലയിൽ ഉള്ള ‍ഡെൽ റിയോ, ലറേഡോ, റിയോഗ്രാൻഡ് പ്രദേശങ്ങളിൽ നിന്നാണ്. യുഎസ് ഇമ്മിഗ്രേഷൻ അധികാരികൾ 2021 സെപ്റ്റംബറിൽ പിടികൂടിയ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ ആയിരങ്ങളിൽ ഉൾപ്പെട്ട ഹെയ്ഷ്യനായ ലൂയി ബ്രെവിൽ ഭാര്യയ്ക്കും കൈക്കുഞ്ഞായ മകൾക്കുമൊപ്പം വടക്കൻ മെക്സിക്കോയിലെ ഒരു വലിയ ഷെൽട്ടറിൽ താമസമാക്കി. ഒരു വർഷത്തിനുശേഷം അയാൾ മോൺടെറിയിൽ ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നു. ഒരുനാൾ ഫ്ലോറിഡയിൽ എത്തുകയാണ് ലക്ഷ്യം.

English Summary:  Mexican border city of Monterrey, a stopover on the migrant journey to the US

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS