ADVERTISEMENT

ടെക്സസ്∙ 51 വർഷങ്ങൾക്കു മുൻപു പിഞ്ചുകുഞ്ഞായിരിക്കെ വീട്ടിൽ നിന്നു കാണാതായ യുഎസ് വനിത ഇപ്പോൾ 53–ാം വയസ്സിൽ കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിച്ചു. യുഎസിലെ ടെക്സസിലാണ് ഈ അപൂർവ സംഭവം നടന്നത്. 1971ൽ ആണ് മെലിസ ഹൈസ്മിത്തിനെ ടെക്സസിലെ സ്വന്തം വീട്ടിൽ നിന്നു കാണാതായത്. കുട്ടിയെ നോക്കാൻ വന്നിരുന്നയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു.യുഎസിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴയ മിസിങ് കേസുകളിൽ ഒന്നാണിത്.

മെലിസയ്ക്കു വെറും ഒരു വയസ് പ്രായമുള്ളപ്പോളാണു ബേബി സിറ്ററെ ആവശ്യമുണ്ടെന്ന് അറിയിച്ച് അമ്മ പത്രത്തിൽ പരസ്യം നൽകുന്നത്. അതനുസരിച്ചു വീട്ടിലെത്തിയ യുവതി കുട്ടിയെ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു.ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയുള്ള കുടുംബാംഗങ്ങളുടെ അന്വേഷണമാണ് അവർക്കു തന്റെ വീട്ടിൽ തിരിച്ചെത്താൻ സഹായകമായത്. എല്ലാ നവംബറിലും കുടുംബം മെലിസയുടെ പിറന്നാൾ ആഘോഷിക്കുകയും കുട്ടിയെ കണ്ടെത്താൻ പരസ്യം നൽകുകയും ചെയ്തിരുന്നു. കുട്ടിയെ അമ്മ കൊന്നുകളഞ്ഞു എന്ന തരത്തിൽ വരെ ആരോപണം ഉയർന്നിരുന്നു. അടുത്ത കാലത്തു വരെ ഫെയ്സ് ബുക്ക് വഴി മെലീസയെ കണ്ടെത്താനുള്ള പ്രചാരണ പരിപാടികൾ കുടുംബാംഗങ്ങൾ സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബറിലാണ് മെലീസ ഫോർട്ട് വർത്തിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അതു സ്ഥിരീകരിക്കുകയായിരുന്നു.

ഒരുപാട് ബുദ്ധിമുട്ടുകളും ദുരനുഭവങ്ങളും അതിജീവിച്ച് ഇത്രയും വർഷങ്ങൾക്കു ശേഷം മെലീസയെ കണ്ടെത്താൻ കഴിഞ്ഞതിൽ അവരുടെ സഹോദരങ്ങൾ സന്തോഷം പങ്കുവച്ചു.

 

English Summary: US Woman re united with family after fifty one years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com