കെസിഎജിക്ക് 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി

kcag-exec-committee
SHARE

അറ്റ്ലാന്റ∙ അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെസിഎജിയുടെ അമരത്തിലേക്കു 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റുവാങ്ങി.

kcag-exec-committee-2

നവംബർ  26ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്‌ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷത വഹിച്ചു. ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടക്കുന്നത്ത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

kcag-exec-committee-3

സ്‌ഥാനമേറ്റ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ, തന്നോടൊത്ത് ഒരു ടീമായി പ്രവർത്തിക്കാൻ മുന്നോട്ടു വന്ന ടോമി വാലിച്ചിറ (വൈസ് പ്രസിഡന്റ്), ബിജു വെള്ളാപ്പള്ളികുഴിയിൽ (സെക്രട്ടറി), പൗർണമി വെങ്ങാലിൽ (ജോയിന്റ് സെക്രട്ടറി), ബിജു അയ്യംകുഴക്കൽ ( ട്രഷറർ), ദീപക് മുണ്ടുപാലത്തിങ്കൽ, ശാന്തമ്മ പുല്ലഴിയിൽ, തോമസ് വെള്ളാപ്പള്ളി എന്നീ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും സാബു ചെമ്മലകുഴി, ഷിബു കാരിക്കൽ, ലിസി കാപറമ്പിൽ, ജെയിൻ കൊട്ടിയാനിക്കൽ എന്നീ കെസിസിഎൻഎ നാഷനൽ കൗൺസിൽ അംഗങ്ങളെയും അഭിനന്ദിച്ചു.

kcag-exec-committee-4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS