മാര്‍ ബര്‍ണബാസ്‌ മെത്രാപ്പോലീത്തായുടെ പത്താം ദുക്റാനോ ഡിസംബര്‍ 9നും 10നും

his-grace-mathews-mar-barnabas
SHARE

ന്യൂയോര്‍ക്ക്∙ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും, നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ പത്താമത്‌ ദുക്റാനോ ഡിസംബര്‍ 9-10 തീയതികളില്‍  ന്യൂയോര്‍ക്ക് ചെറി ലെയ്ന്‍ സെന്റ്.ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്സ് പള്ളിയില്‍ കൊണ്ടാടുന്നു.

ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട്‌ 6 മണിക്ക്‌ ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്നു സുവിശേഷ പ്രസംഗവും നടത്തും. ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബാനയും ഓര്‍മ്മപ്രാർഥനയും യോങ്കേഴ്‌സ്‌ സെന്റ്‌.തോമസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോറെപ്പിസ്കോപ്പായുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തും. തുടര്‍ന്നു നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസ് അധ്യക്ഷത വഹിക്കും. വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോറെപ്പിസ്കോപ്പാ മുഖ്യ പ്രാസംഗികനായിരിക്കും.

ഉച്ചഭക്ഷണവും നേര്‍ച്ച വിളമ്പോടും കൂടി ദുക്റോനോ ആഘോഷങ്ങള്‍ പര്യവസാനിക്കും. എല്ലാവരുടെയും പ്രാർഥനാപൂര്‍വ്വമായ സാന്നിധ്യ സഹകരണം അഭ്യര്‍ഥിക്കുന്നതായി വികാരി റവ. ഫാ. ഗ്രിഗറി വര്‍ഗീസ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. ഫാ. ഗ്രിഗറി വര്‍ഗീസ്‌ (വികാരി)

ട്രസ്റ്റീസ്: ജോസ് തോമസ് 631 241 5285, മാത്യു മാത്തന്‍ 516 724 3304,

കെന്‍സ് ആദായി (സെക്രട്ടറി) 347992 1154.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS