ADVERTISEMENT

ജോർജിയ ∙ ഡിസംബർ 6ന് നടക്കുന്ന യുഎസ് സെനറ്റ് സീറ്റിലേക്കുള്ള റൺ ഓഫിന്റെ ഏർളി വോട്ടിങ്ങിൽ ശനിയാഴ്ചയും ഞായറാഴ്ചയും കനത്ത പോളിങ്ങാണു നടന്നത്. ഡെമോക്രാറ്റ് സെനറ്റർ റഫേൽ വാർനോക്ക് തന്റെ സീറ്റ് നിലനിർത്തുമെന്നാണ് കരുതുന്നത്.

പ്രചരണദിനങ്ങളിൽ പണത്തിന്റെ കുത്തൊഴുക്ക് നിർബാധം ദൃശ്യമാണ്. വാർനോക്കിന്റെ വാർ ചെസ്റ്റിൽ ഇനിയും 30 മില്യൻ ഡോളറും എതിരാളി റിപ്പബ്ലിക്കൻ ഹെർഷൽ വാക്കറിന്റെ പ്രചരണ ഫണ്ടിൽ 10 മില്യൻ ഡോളറും നീക്കിയിരിപ്പ് ഉണ്ടെന്നാണ് അനുമാനം. 

വാർനോക്കിന് ഒരു പോയിന്റ് ലീഡാണ് പ്രവചിക്കപ്പെടുന്നത്. സാധാരണ റൺ ഓഫിൽ വോട്ടർമാർ വലിയ രീതിയിൽ പ്രലോഭിതരാകാറില്ല. എന്നാൽ ഈ മത്സരത്തിൽ കനത്ത ചൂട് അനുഭവപ്പെടുന്നു.

 

നിലവിൽ 50:50 അനുപാതത്തിലാണ് സെനറ്റിലെ കക്ഷിനില. ഒരു സീറ്റുകൂടി ലഭിച്ചാൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടില്ലാതെ 51 വോട്ടിൽ സെനറ്റിൽ ബില്ലുകൾ പാസാക്കിയെടുക്കുവാൻ ഡെമോക്രാറ്റുകൾക്ക് കഴിയും. പക്ഷെ 222–216 ന്റെ ഭൂരിപക്ഷത്തിൽ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കനുകൾ ഈ ബില്ലുകളോട് എന്തു സമീപനം കാട്ടും എന്നു കണ്ടറിയേണ്ടതുണ്ട്. (ഫലം അറിയാനുള്ള രണ്ട് സീറ്റുകളുടേത് പ്രൊജക്ടഡ് റിസൽറ്റ്സ് ആണ്.)

 

ദ മോസ്റ്റ് പ്രോ യൂണിയൻ പ്രസിഡന്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രസിഡന്റ് ജോബൈഡന്റെ അവകാശവാദം തള്ളുകയാണ് റെയിൽ യൂണിയനുകൾ. ക്രിസ്മസിന് മുൻപ് ഒരു ഫ്രേറ്റ് റെയിൽ സ്ട്രൈക്കിന് തയാറെടുക്കുകയാണ് അവർ.ദ ആക്ഷൻസ് സ്പീക്ക് ഫോർ ദെം സെൽവ്സ്. ഡോൺട് ടെൽ മി വാട്ട് യൂ ആർ. ഷോ മി വാട്ട് യൂ ആർ, അയോവയിൽ നിന്നുള്ള റെയിൽ റോഡ് ഇൻജിനിയറും റെയിൽ റോഡ് വർക്കേഴ്സ് യുണൈറ്റഡിന്റെ കോ ചെയറുമായ റോസ് ഗുട്ടേഴ്സ് പറഞ്ഞു.

 

നാല് പ്രശ്നങ്ങളാണ് റെയിൽ റോഡ് സമരത്തിന് പിന്നിൽ. മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന റെയിൽ കാരിയേഴ്സും 12 റെയിൽ യൂണിയനുകളുമായുള്ള പുതിയ ഉടമ്പടി ചർച്ചകൾ പുനരാരംഭിക്കുക.സെപ്റ്റംബറിൽ ബൈഡൻ ഭരണകൂടത്തിന്റെ സഹായത്തോടെ 8 യൂണിയനുകൾ വോട്ടു ചെയ്തു അംഗീകരിച്ച കോൺട്രാക്ട് മറ്റു നാല് യൂണിയനുകൾ നിരാകരിച്ചിരുന്നു. പെയ്ഡ് സിക്ക് ലീവാണ് കീറാമുട്ടിയായി മാറിയ പ്രധാന പ്രശ്നം. അടിയന്തരമായി ആവശ്യമായി വരുന്ന ടൈം ഓഫും പ്രശ്നമായി തുടർന്നു. 28,000 കണ്ടക്ടേഴ്സ് അംഗങ്ങളായ സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ ഡിവിഷൻ ഒപ്പിടാൻ വിസമ്മതിച്ചു.

 

സാമ്പത്തികമായി ഒരു റെയിൽ സ്ട്രൈക്കോ ലോക്ക് ഓട്ടോ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. ഹോളിഡേ സീസണിൽ ഭക്ഷണസാധനങ്ങളും ഔഷധങ്ങൾ പോലെ നിർണായകമായ മറ്റ് വസ്തുക്കളും എത്തിക്കുവാൻ ചരക്ക് ഗതാഗതം സമയാസമയങ്ങളിൽ നീങ്ങിയേ മതിയാകൂ. ഡിസംബർ 9ന് മുൻപ് ഒരു ഒത്തു തീർപ്പിൽ എത്തിയില്ലെങ്കിൽ സ്ട്രൈക്കോ ലോക്ക് ഡൗണോ ഉണ്ടാവുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.

 

ഇതിന് ആവശ്യമായ നിയമനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. 5 വർഷത്തിനുള്ളിൽ 24% വേതന വർധനവും 5,000 ഡോളർ ബോണസും വോളന്റിയർ ഡേയ്സ് ഓഫും ഒരു പെയ്ഡ് ഡേ ഓഫും ബൈഡൻ നിർദേശിച്ചു. 1992 ലാണ് ഇതിന് മുൻപ് കോൺഗ്രസ് ഒരു റെയിൽ സമരം ഒഴിവാക്കാൻ ഇടപെട്ടത്. അന്ന് സമരം അവസാനിപ്പിക്കുന്നതിനെതിരെ വോട്ടു ചെയ്ത 6 സെനറ്റർമാരിൽ ഒരാൾ ബൈഡനായിരുന്നു.യുഎസ് ചേമ്പർ ഓഫ് കോമേഴ്സിന്റെ അനുമാന പ്രകാരം ഒരു റെയിൽ സ്ട്രൈക്ക് ഉണ്ടായാൽ ആയിരക്കണക്കിനു പേർക്ക് തൊഴിൽ നഷ്ടപ്പെടും.

 

ഭക്ഷണസാധനങ്ങളുടെയും നിർണായക വസ്തുക്കളുടെയും ചലനം സ്തംഭിക്കും. ദിനംപ്രതി സമ്പദ് വ്യവസ്ഥയ്ക്കു രണ്ട് ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാവും. രണ്ടാഴ്ചയ്ക്കുള്ളിൽ 7,65,000 അമേരിക്കക്കാരുടെ തൊഴിൽ നഷ്ടമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com