ഡാലസിൽ സംയുക്ത ക്രിസ്മസ് - പുതുവത്സരാഘോഷം ശനിയാഴ്ച വൈകിട്ട് 5 ന്

kecf-dallas-xmas-new-year
SHARE

ഡാലസ്∙ കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാലസിൽ നടത്തുന്ന 44–ാം സംയുക്ത ക്രിസ്‌മസ് - പുതുവത്സരാഘോഷങ്ങൾ ഡിസംബർ 3 ശനിയാഴ്ച  വൈകിട്ട് 5നു മാർത്തോമ്മ ഇവന്റ് സെന്റർ ഡാലസ്, ഫാർമേഴ്സ് ബ്രാഞ്ച്  ഓഡിറ്റോറിയത്തിൽ (11500 Luna Road, Dallas, Texas 75234)  നടത്തും

his-grace-thomas-mar-ivanios-metropolitan

മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ അധിപൻ ആയി പുതുതായി ചുമതലയേറ്റെടുത്ത  ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ  ക്രിസ്മസ് - പുതുവൽസര സന്ദേശം നൽകും. ഡാലസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രൂഷ ഉണ്ടായിരിക്കും.

ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്  പ്ലാനോ സെന്റ്.പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയാണ്. വിവിധ സഭാവിഭാഗത്തിൽപ്പെട്ട  21 ഇടവകകളിലെ വൈദികരും വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 43 വർഷമായി ഡാലസിൽ  നടത്തിവരുന്ന ക്രിസ്മസ് - പുതുവൽസരാഘോഷം. ഇന്ത്യക്കു പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്യുമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാലസിലെ കെഇസിഎഫിനാണ്.

kecf-dallas-xmas-new-year-2

ഈ വർഷത്ത ആഘോഷങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോം ആയ ഫെയ്സ്ബുക്ക്,  www.keral.tv, www.kecfdallas.org തുടങ്ങിയ വെബ്‌സൈറ്റിലൂടെ  തത്സമയം ദർശിക്കാവുന്നതും പ്രവാസി ചാനൽ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നതാണെന്നും സംഘാടകർ അറിയിച്ചു. വൈദികർ ഉൾപ്പടെ 24 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണു കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക്  മേൽനോട്ടം വഹിക്കുന്നത്.

എല്ലാ വിശ്വാസ സമൂഹത്തെയും ഡിസംബർ 3 ശനിയാഴ്ച നടത്തുന്ന ക്രിസ്മസ് -  പുതുവൽസരാഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി വെരി.റവ.രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ (പ്രസിഡന്റ്), റവ.ജിജോ എബ്രഹാം (വൈസ്.പ്രസിഡന്റ്), അലക്സ് അലക്‌സാണ്ടർ (ജനറൽ സെക്രട്ടറി), ബിജോയ് ഉമ്മൻ (ട്രഷറാർ ), ജോൺ തോമസ് (ക്വയർ കോർഡിനേറ്റർ), എന്നിവർ അറിയിച്ചു..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS