രാജു വർഗീസ് അന്തരിച്ചു

raju-varghese-obit
SHARE

ഫിലഡൽഫിയ∙ ആലപ്പുഴ  ഹരിപ്പാട് സ്വദേശി രാജു വർഗീസ് (79) ഫിലാഡൽഫിയയിൽ  അന്തരിച്ചു. തിരുവല്ല തലവടി ഏഴരപ്പറയിൽ അന്നമ്മ രാജുവാണ് ഭാര്യ. പള്ളിപ്പാട് തേവലപ്പുറത്ത് വീട്ടിൽ പരേതനായ ഔസേഫ് ഗീവർഗീസിന്റെയും കുഞ്ഞമ്മ ഗീവർഗീസിന്റെയും മൂത്ത മകനാണ്. ഫിലാഡൽഫിയ സെന്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് (ഡെവെറോക്സ് അവന്യു) ഇടവകാംഗമായിരുന്നു.  

മക്കൾ: രാജി ജേക്കബ്, ഷാജി രാജു, സജി വർഗീസ്, റിജോ വർഗീസ്

മരുമക്കൾ:   ജേക്കബ് ബി, പ്രിയ ഷാജി, ജിജി ജോസഫ്, ജോയ്‌സ് വർഗീസ്.

കൊച്ചുമക്കൾ: അഞ്ജു. എൽസ ജേക്കബ്, അജി ജേക്കബ്, ശ്രേയ അന്ന ഷാജി, ഇവാൻ റിജോ, ജെനി അന്ന സജി, ജുവൽ അന്ന സജി.

സഹോദരങ്ങൾ: ജോസഫ് വർഗീസ്, പരേതയായ മോളി വർഗീസ്, അലക്സാണ്ടർ ഗീവർഗീസ്, ജോർജ്കുട്ടി വർഗീസ്, സണ്ണി വർഗീസ്, ജോസ് വർഗീസ്, തോമസ്കുട്ടി വർഗീസ്.

പൊതു ദർശനവും ശുശ്രൂഷകളും: നവംബർ 30, 2022 ബുധനാഴ്ച (നാളെ) വൈകിട്ട് 6:30 മുതൽ 8:30 വരെയുള്ള സമയങ്ങളിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ നടത്തും (1009 Unruh Ave, Philadelphia, PA 19111)

സംസ്കാര ശുശ്രൂഷകൾ: ഡിസംബർ 1ന് വ്യാഴാഴ്ച രാവിലെ 9 30 മുതൽ 11 30 വരെ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ  (4136 Hulmeville Road, Bensalem, PA 19020)  നടത്തും. തുടർന്ന്,  12 മണിക്ക് റിച്ച്ലിയു റോഡിലുള്ള റോസ്‌ഡെയ്‌ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ അടക്കം ചെയ്യും. (3850 Richlieu Road ,Bensalem, PA 19020).

സംസ്ക്കാര ശുശ്രൂഷകൾക്ക് റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. എം.കെ കുറിയാക്കോസ്, റവ. ഫാ. ഷിബു വേണാട് മത്തായി, റവ. ഫാ. സുജിത്ത് തോമസ് എന്നിവർ നേതൃത്വം നൽകും.

പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തോഡോക്സ് സിംഹാസന പള്ളി ഇടവകാംഗമായിരുന്ന രാജു വർഗീസ് കുടുംബത്തോടൊപ്പം 2006ൽ ആണ് അമേരിക്കയിലെത്തിയത്. 

വാർത്ത∙ രാജു ശങ്കരത്തിൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS