"കേറി വാടാ മക്കളേ": കേരളാ ബ്ലാസ്റ്റേഴ്‌സിനു പിന്തുണയറിയിച്ചു യുഎസിലെ ഫാൻസ് ഖത്തറിൽ

kerala-blasters-supporters
SHARE

ഡാലസ്∙ ലോകമെങ്ങും ഫുട്‍ബോൾ ലഹരി പടരുമ്പോൾ യുഎസിൽ  നിന്നുള്ള മലയാളി ഫുട്‍ബോൾ ക്ലബ് അംഗങ്ങൾ  ഇത്തവണ ലോകകപ്പ് കാണാൻ ഖത്തറിൽ എത്തിയത്  വ്യത്യസ്തമായി. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കട്ട ആരാധകർ  കൂടിയായ ഇവർ ഖത്തറിലെ ഗാലറികളിൽ ഇടം പിടിക്കുന്നതു കേരളാ ബ്ലാസ്റ്റേഴ്‌സിനു പിന്തുണ അറിയിച്ചാണ്. 

കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ   വൈറലായ "കേറി വാടാ മക്കളേ"   പഞ്ച് ഡയലോഗെഴുതിയ ബാനർ വീശിയാണു കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ലോകകപ്പ് വേദികളിൽ സപ്പോർട്ട് ചെയ്യുന്നത്.  ബ്ലാസ്റ്റേഴ്‌സ്  ലോഗോയോടൊപ്പം തങ്ങളുടെ  മലയാളി ക്ലബുകളുടെ ലോഗോയും ബാനറിൽ പതിച്ചിട്ടുണ്ട്.

kerala-blasters-supporters-2

ബ്രസീലിയൻ  മഞ്ഞപടയുടെ  കളികാണാൻ   റാസ് അബു അബൗദ് സ്റ്റേഡിയത്തിൽ മഞ്ഞക്കുപ്പായമണിഞ്ഞെത്തിയ ഇവർ മലയാളി സോക്കർ ക്ലബായ ഡാളസ് എഫ്‌സിസിയിലെയും  ഫിലി ആഴ്‌സനൽ ക്ളബിലെയും പ്രതിനിധീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS