ആര്‍ഷ ദര്‍ശന പുരസ്‌കാരം: സി. രാധാകൃഷ്ണന്‍ നിര്‍ണ്ണയ സമിതി അധ്യക്ഷന്‍

c-radhakrishnan-khna
SHARE

ഹൂസ്റ്റൻ ∙ സനാതന ധര്‍മ്മത്തിന്റെ പ്രചരണാർഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരം നിര്‍ണ്ണയ സമിതി അധ്യക്ഷനായി സാഹിത്യകാരന്‍ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. സൂര്യ കൃഷ്ണമൂര്‍ത്തി, കവി പ്രഭാ വര്‍മ്മ, മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍, കെഎച്ച്എന്‍എ വൈസ് പ്രസിഡന്റ് അഡ്വ ഷാനവാസ് കാട്ടൂര്‍ എന്നിവരാണ് അംഗങ്ങള്‍.

വേദ സാഹിത്യത്തിന്റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന മലയാളി സാഹിത്യകാരനെ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും നല്‍കി ആദരിക്കുന്നതാണ് പുരസ്‌ക്കാരം. മഹാകവി അക്കിത്തം, സി. രാധാകൃഷ്ണന്‍ എന്നിവരാണ് മുന്‍ വര്‍ഷങ്ങളില്‍ പുരസക്കാരം നേടിയത്.

ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി.കെ. പിളള അറിയിച്ചു. പരിഗണനയക്കായി പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും അതു നിര്‍ണ്ണയ സമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS