സണ്ണി ഡേവിഡ് ന്യൂയോർക്കിൽ അന്തരിച്ചു

sunny
SHARE

ന്യൂയോർക്ക് ∙ കോട്ടയം -പള്ളം  പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79)  ന്യൂയോർക്കിൽ അന്തരിച്ചു. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി  വിശ്രമ ജീവിതം നയിച്ചു വന്നിരുന്ന പരേതൻ, 1984 ലാണ് ‌അമേരിക്കയിൽ എത്തിയത്. ലോങ്ങ് ഐലൻഡിൽ ബിസിനസ് നടത്തിയിരുന്നു.  സീഫോർഡ്  സിഎസ്ഐ ഇടവകാംഗമാണ്. ഭാര്യ  പ്യാരി.  പ്രീതി (ഫാർമസിസ്റ്റ്), പ്രീജ  (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്.  മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപാർട്മെന്റ്),  ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ  കൊച്ചുമക്കളാണ്.

ഡിസംബർ 2  വെള്ളിയാഴ്ച  വൈകിട്ട് 5  മുതൽ 9  വരെ  സീഫോർഡിലുള്ള സിഎസ്ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ  (3833 Jerusalem  Avenue, Seaford, NY 11783) പൊതുദർശനവും, അതേ പള്ളിയിൽ ഡിസംബർ 3  ശനി  രാവിലെ 9  മുതൽ 10.30 വരെ സംസ്കാര ശുശ്രൂഷയും  നടത്തും. ശനിയാഴ്ച രാവിലെ 11.30-ന്   ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്ന്റ്സ്  സെമിത്തേരിയിൽ  (All Saints Cemetery, 855  Middle Neck Road, Great Neck, NY  11024) സംസ്കാരം.

വാർത്ത ∙ മാത്യുക്കുട്ടി ഈശോ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS