നന്മയുടെ നേർകാഴ്ചയുമായി ഡബ്ല്യൂഎംസി ഷിക്കാഗോ 

wmc
SHARE

ന്യൂജഴ്‌സി ∙ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ യൂണിഫിഡിന് അഭിമാനമായി പറയുവാൻ കഴിയുന്ന ഒരു പ്രൊവിൻസായി ഷിക്കാഗോ പ്രൊവിൻസ് മാറിയതായി ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ്, ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ചാരിറ്റി ചെയർമാൻ തോമസ് വർഗീസ് (വിൽ‌സൺ), അഡ്വൈസറി ചെയർമാൻ പ്രഫ. തമ്പി മാത്യു, ബീന ജോർജ്, സാബി കോലേത്, മാത്യൂസ് എബ്രഹാം എന്നിവർ  'ഹോം ഫോർ ഹോംലെസ്' പദ്ധതിയെ പരാമർശിച്ചുകൊണ്ട് അറിയിച്ചു.

ഡോക്ടർ എം. എസ്. സുനിലുമായിട്ടാണ് വീടുകൾ നിർമിച്ചൂ കൊടുക്കുന്നത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർക്കു വീട് നൽകുക വഴി ഭൂമിയിൽ ഒരു സ്വർഗം തന്നെയാണ് വേൾഡ് മലയാളി കൗൺസിൽ തീർക്കുന്നത് എന്ന് അഡ്വൈസറി ചെയർമാനും മുൻ മാർത്തോമാ കോളജ് പ്രഫസറുമായ തമ്പി മാത്യു പറഞ്ഞു. വിവിധ ഇടങ്ങളിൽ ആറു വീടുകൾ പണി തീർത്തു. ഷിക്കാഗോ പ്രൊവിൻസ്, ഫിലാഡൽഫിയ പ്രൊവിൻസ്, ഡാലസ് പ്രൊവിൻസ് മുതലായ പ്രൊവിൻസുകളെ ഡോക്ടർ എം. എസ്. സുനിൽ അനുമോദനം അറിയിച്ചു. 

സുധീർ നമ്പ്യാരെ പോലെയുള്ള നേതാക്കളുടെ നേതൃത്വം തങ്ങൾ ഏക കണ്ഠമായി അംഗീകരിക്കുന്നു എന്നും ചെയർമാൻ മാത്തുക്കുട്ടിയും പ്രസിഡന്റ് ബെഞ്ചമിനും സംയുക്തമായി പറഞ്ഞു.  ഷിക്കാഗോ പ്രൊവിൻസ് നന്മയുടെ ഉറവിടമായി മാറുവാൻ ആഗ്രഹിക്കുന്നു എന്നും ഇരു നേതാക്കളും കൂട്ടിച്ചേർത്തു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ രാജ് മോഹൻ പിള്ള, ഗ്ലോബൽ പ്രസിഡന്റ് ഡോക്ടർ പി. വി. ചെറിയാൻ, ഗ്ലോബൽ ജനറൽ സെക്രട്ടറി പ്രഫസർ കെ. പി. മാത്യു, അഡ്വ. ജോർജ് വര്ഗീസ് അമേരിക്ക റീജൻ അഡ്‌ഹോക് കമ്മിറ്റി ചെയർമാൻ പി. സി. മാത്യു, പ്രസിഡന്റ് എൽദോ പീറ്റർ, ട്രഷറർ ഫിലിപ്പ് മാരേട്ട്, ജനറൽ സെക്രട്ടറി കുരിയൻ സഖറിയ, വൈസ് പ്രസിഡന്റ് മാരായ ജോസ് ആറ്റുപുറം,  ഉഷ ജോർജ്, വൈസ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, മാത്യു വന്ദനത്തു വയലിൽ, അലക്സ് യോഹന്നാൻ അസോസിയേറ്റ് സെക്രട്ടറി, ഹെൽത്ത് ഫോറം താര സാജൻ, കൾച്ചറൽ ഫോറം എലിസബത്ത് റെഡിയാർ, പബ്ലിക്  റിലേഷൻസ് ജെയ്സി ജോർജ് എന്നിവരോടൊപ്പം പ്രൊവിൻസ് നേതാക്കളായ, ജോസ് കുരിയൻ, സോമോൻ സഖറിയ, ബിജു തോമസ്, ടിജോ കുരിയൻ, പുന്നൂസ് തോമസ്, സിഞ്ചു തോമസ്, വർഗീസ് കയ്യാലക്കകം, മഹേഷ് പിള്ളൈ, സാം മാത്യു, പ്രഫ. ജോയ് പല്ലാട്ടുമഠം, ബിജു തുമ്പിൽ, സോണി തോമസ്, മാത്യു തോമസ്, സ്റ്റാൻലി തോമസ്, പ്രദീപ് മേനോൻ, രാജീവ് ജോർജ്, അലൻ ഫിലിപ്പ്, പോൾ മത്തായി, ഡോ. എലിസബത്ത് മാമൻ മുതലായവർ അനുമോദനം അറിയിച്ചു. തോമസ് മാമൻ, സജി കുരിയൻ എന്നിവരും അനുമോദനങ്ങൾ അറിയിച്ചു.

അമേരിക്ക റീജൻ മുൻ വൈസ് പ്രസിഡന്റ് മാത്യൂസ് എബ്രഹാം ആശംസ നേർന്നു. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ് നന്ദി പ്രകാശിപ്പിച്ചു.  കലാ സന്ധ്യ വിജയിപ്പിച്ച ഏവർക്കും നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കൺവീനർ ഫിലിപ്പ് പുത്തെൻപുരക്കൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS