ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാന പ്രവർത്തന ഉദ്ഘാടനത്തിന്  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ജനറൽ സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.  ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ  2022  ഡിസംബർ 3 ശനിയാഴ്ച  അഞ്ചു  മണി മുതൽ(1050 Georges Post Road, NJ 08863 )നടത്തുന്ന ഫൊക്കാന പ്രവർത്തന ഉദ്ഘാടനം വൻ വിജയമാക്കാൻ ആതിഥേയത്വം വഹിക്കുന്ന  ഫൊക്കാന  ന്യൂജഴ്സി റീജിയന്റെ എല്ലാ പിന്തുണയും ഉണ്ടെന്ന്  റീജണൽ വൈസ് പ്രസിഡന്റ് ദേവസി പാലാട്ടി അറിയിച്ചു. 

 

മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തന ഉദ്ഘാടനം  ഒരു ആഘോഷമായി ആണു ന്യൂജഴ്സിയിൽ ക്രമീകരിച്ചിരിക്കുന്നത്.   പ്രവർത്തന ഉദ്ഘാടനത്തിന് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നേതാക്കളെ  സ്വീകരിക്കാനും ഈ  ഉദ്ഘാടന ചടങ്ങ് ഒരു ചരിത്രമാക്കാനും  ന്യൂജഴ്സി റീജനിൽ നിന്നുമുള്ള എല്ലാ  അംഗസംഘടനകളും അസോസിയേഷൻ  ഭാരവാഹികളും പ്രവർത്തകരും ഒത്തൊരുമയോടെയാണ്  പ്രവർത്തിക്കുന്നത്. 

 

ഫൊക്കാനയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനോടൊപ്പം അതിന്റെ രണ്ടു വർഷത്തെ  പ്രവർത്തനങ്ങൾ  എങ്ങനെയൊക്കെ ആയിരിക്കണം , കേരളാ കൺവൻഷൻ , ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ  ചർച്ച ചെയ്തു തിരുമനിക്കുമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും  അറിയിച്ചു

 

 

കഴിഞ്ഞ ഏതാനും ദിവസങ്ങൾ ആയി പ്രവർത്തന ഉദ്ഘാടനത്തിന്റെ  വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ എല്ലാം  നടത്തി വരികയാണെന്നും ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടിലാത്ത തരത്തിൽ ഒട്ടേറെ പുതുമകൾ നിറഞ്ഞ ഒരു ഉദ്ഘാടന ചടങ്ങായിരിക്കും  ന്യൂജഴ്സിയിൽ നടക്കാൻ പോകുന്നത്. കലാ പരിപാടികളുടെ  മേന്മ കൊണ്ടും പങ്കെടുക്കുന്നവരുടെ  പ്രാതിനിധ്യം കൊണ്ടും ഈ ഫൊക്കാന പ്രവർത്തന ഉൽഘാടനം  വ്യത്യസ്‍തമായിരിക്കുമെന്ന് ഫൊക്കാനയുടെ ന്യൂജഴ്സിയിലെ അംഗസംഘടനകൾ ആയ  കേരള കൾച്ചറൽ ഫോറം (കെസിഎഫ്) പ്രസിഡന്റ് ഫ്രാൻസിസ് കാരക്കാട്ട് , മഞ്ചു പ്രസിഡന്റ് ഷൈനി രാജു , നാമം പ്രസിഡന്റ് സജിത്ത് ഗോപിനാഥ് എന്നിവർ അറിയിച്ചു. 

 

 ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസ്സിൽ നടത്തുന്ന ഫൊക്കാനയുടെ  പ്രവർത്തന ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും  സ്വാഗതം ചെയ്യുന്നതായി ആതിഥേയത്തിന് ചുക്കാൻ പിടിക്കുന്ന  ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ, ട്രസ്റ്റി ബോർഡ് മെംബേർസ് ആയ  സജിമോൻ ആന്റണി , മാധവൻ നായർ, നാഷനൽ കമ്മിറ്റി മെംബർ ആയ കോശി കുരുവിള  എന്നിവർ  അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com