ADVERTISEMENT

ഫിലഡൽഫിയ ∙ എക്യുമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവേനിയയുടെ ആഭിമുഖ്യത്തിൽ 36–ാമത് സംയുക്ത ക്രിസ്മസ്–പുതുവത്സരാഘോഷങ്ങള്‍ ഡിസംബർ മൂന്നാം തിയതി ഉച്ചകഴിഞ്ഞു 2.30 മുതൽ ജോർജ് വാഷിങ്ടൻ ഹൈസ്കൂൾ (10175 Bustleton AVE, Philadelphia, PA, 19116) ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. 

 

സിറോ മലബാർ സഭയുടെ ഷിക്കാഗോ രൂപതയുടെ നവാഭിക്ഷിക്തനായ മാർ ജോയി ആലപ്പാട്ട് തിരുമേനിയാണ് ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി എത്തുന്നത്. കൂടാതെ, ജോ ഡിജിലാമോ (മേയർ, ബെൻസേലം ടൗൺഷിപ്പ്) യും മറ്റു നിരവധി രാഷ്ട്രീയ–സാമൂഹിക–സാമുദായിക നേതാക്കന്മാരും പങ്കെടുക്കും. 

 

ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള കാത്തലിക്, യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മ, സിഎസ്ഐ, ക്നാനായ തുടങ്ങിയ ഇതര സഭകളുടെ കൂട്ടായ്മയിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ക്രിസ്തീയ പാരമ്പര്യാനുസൃതമായി മുഖ്യാധിതികളെ ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയോടു കൂടി ആരംഭിക്കും. തുടർന്ന് ക്രിസ്മസ് ട്രീ ലൈറ്റിംഗിനു ശേഷം ഭദ്രദീപം തെളിയിച്ച് പ്രാർഥനയോടെ പൊതുസമ്മേളനം ആരംഭിക്കും. മുഖ്യാതിഥി ക്രിസ്മസ് സന്ദേശം നൽകും. ചാരിറ്റി വിതരണം, സുവനീർ പ്രകാശനം, ദേവാലയങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ, നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.  സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ക്വയറിന്റെ മനോഹരമായ ക്രിസ്മസ് കരോൾ ഗാനാലാപനവും ക്രമീകരിച്ചിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു. 

 

എക്യുമെനിക്കൽ ചാരിറ്റി റാഫിൾ ടിക്കറ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് റെജി ഏബ്രഹാം (യമുനാ ട്രാവൽസ്), ധാൻ തോമസ് (ഇൻവെസ്റ്റ്മെന്റ് ലോൺ–കൺസൽറ്റഡ്). മാത്യു ശാമുവേൽ, നൈനാൻ മത്തായി (ലവ് ആൻഡ് ഗ്ലോറി, ഹോം കെയർ സർവീസസ്) എന്നിവരാണ്. 

 

ഫാ. എം.െക. കുര്യാക്കോസ് (ചെയർമാൻ, എക്യുമെനിക്കൽ ഫെലോഷിപ്പ്), ഫാ. കെ. പി. എൽദോസ് (കോ ചെയർ എക്യുമെനിക്കൽ), കെവിൻ വർഗീസ് (സെക്രട്ടറി), റോജിഷ് സാമുവേൽ (ട്രഷറർ), എബിൻ ബാബു (പ്രോഗ്രാം), തോമസ്കുട്ടി വർഗീസ് (ചാരിറ്റി), ജീമോൻ ജോർജ് (പിആർഒ), എബിൻ സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), സെലിൻ ഓലിക്കൽ (വിമൻസ് ഫോറം), ഷാജി മിറ്റത്താനി (സുവനീർ),  റോഷൻ പ്ലാമൂട്ടിൽ, രാജു ഗീവറുഗീസ് (പ്രോസിഷൻ) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. 

 

സംയുക്ത ക്രിസ്മസ്–പുതുവത്സരാഘോഷം മലയാളത്തിലെ പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യും. ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്നു ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com