ADVERTISEMENT

സ്മിതാ ഹരിദാസ്  മന്ത്ര കൺവൻഷൻ കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ടു . തന്റെ കലാ പ്രവർത്തനങ്ങളിലൂടെ പ്രവാസികളുടെ ഇടയിൽ പ്രത്യേകിച്ച് യുവതലമുറയെ  ഹൈന്ദവ ആത്മീയ സാംസ്കാരിക തലങ്ങളിൽ അവരുടെ പൈതൃകവുമായി ബന്ധിപ്പിക്കാൻ  സ്മിത വർഷങ്ങളായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചു വരുന്നു .വിവിധ ഹൈന്ദവ കൺവൻഷനുകളിൽ വർഷങ്ങളായി കുടുംബത്തോടൊപ്പം പങ്കെടുക്കുന്ന സ്മിത ,2023 ജൂലൈയിൽ ഹൂസ്റ്റണിൽ നടക്കുന്ന മന്ത്ര വിശ്വ ഹിന്ദു സമ്മേളനത്തിന്റെ പ്രവർത്തനങ്ങളുടെ  ഭാഗമാകുന്നതിൽ  സന്തോഷം അറിയിച്ചു .കലാ സാംസ്കാരിക രംഗത്തുള്ള സ്മിതയുടെ അനുഭവ  ജ്ഞാനം, മന്ത്ര കൺവൻഷന്റെ വിജയത്തിൽ നിർണായക പങ്കു വഹിക്കുമെന്നത് നിസ്തർക്കം ആണെന്നു പ്രസിഡന്റ് ഹരി ശിവരാമനും വൈസ് പ്രസിഡന്റ് ഷിബു ദിവാകരനും അഭിപ്രായപ്പെട്ടു 

 

വടക്കേ അമേരിക്കയിലെ  ഭാരതീയ കലാ  സാംസ്കാരിക രംഗത്ത് സുപരിചിത ആയ സ്മിത ഹരിദാസ് നർത്തകി, മോഡൽ, അഭിനേതാവ്, സ്റ്റേജ് പെർഫോമർ  തുടങ്ങിയ രംഗങ്ങളിൽ പ്രശോഭിക്കുന്നു .മിത്രാസ് എന്ന സ്ഥാപനത്തിലെ ഡാൻസ് ഡയറക്ടറായ അവർ കഴിഞ്ഞ 12 വർഷമായി വടക്കേ അമേരിക്കയിലുടനീളമുള്ള വിവിധ വേദികളിൽ  സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളിലും രാജ്യാന്തര ജ്വല്ലറി ശൃംഖലയുടെ പരസ്യങ്ങളിലും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടൊറന്റോയിൽ ഈയിടെ നടന്ന വാർഷിക എകെഎംജി കൺവൻഷനിൽ (ഓൾ കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ്) കൾച്ചറൽ കോർഡിനേറ്ററായി പ്രവർത്തിച്ചിരുന്നു .ഭാരതീയ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി തയാറാക്കുന്ന  ഷോയുടെ പ്രവർത്തനങ്ങളിൽ അവർ ഇപ്പോൾ തന്റെ ടീമിനൊപ്പം വ്യാപൃതയാണ് . 

 

മോഹിനിയാട്ടത്തിലും  ഭരതനാട്യത്തിലും സ്മിത ഇന്ത്യയിലും യുഎഇയിലും യുഎസിലുമായി വിവിധ സ്റ്റേജുകളിലായി നൂറിലധികം പരിപാടികൾ അവതരിപ്പിച്ചു. കുട്ടിക്കാലത്ത് പ്രശസ്ത അധ്യാപിക കലാമണ്ഡലം സരസ്വതിയുടെ കീഴിൽ പരിശീലനം നേടിയ അവർക്ക്   ,കേരളത്തിലും യുഎഇയിലും വ്യക്തിഗത, ഗ്രൂപ്പ് നൃത്ത പ്രകടനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് .

 

കേരളത്തിൽ കോഴിക്കോട് ജനിച്ച് അബുദാബിയിൽ വളർന്ന സ്മിത 1998-ൽ ഭർത്താവ് ഡോ. ജയ്കുമാറിനൊപ്പം യുഎസിലേക്ക് താമസം മാറി. തൊഴിൽപരമായി എഞ്ചിനീയറായ സ്മിത ന്യൂയോർക്കിലെ ഡച്ചസ് കൗണ്ടിയിൽ അഫോർഡബിൾ ഹൗസിങ് പ്രോജക്ടിന്റെ നേതൃ സ്ഥാനം വഹിക്കുന്നു . മക്കൾ  ഗായത്രി, കേശവ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com