ADVERTISEMENT

ന്യൂയോക്ക് ∙ ന്യൂജഴ്സിയിലെ റോയൽ ആൽബർട്ട്സ് പാലസിൽ വച്ച് ഡിസംബർ മൂന്നിനു വൈകിട്ട് അഞ്ചു മുതൽ നടക്കുന്ന ഫൊക്കാന പ്രവർത്തന ഉദ്ഘാടനത്തിന് ട്രസ്റ്റി ബോർഡിന്റെ അഭിനന്ദങ്ങൾ അറിയിക്കുന്നതായി ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റി സെക്രട്ടറി എബ്രഹാം ഈപ്പൻ എന്നിവർ അറിയിച്ചു.

നാലു പതിറ്റാണ്ടു കാലത്തെ ചാരിറ്റി, വിദ്യാഭ്യാസ, ഭാഷാ, സാമൂഹ്യ, സാംസ്കാരിക രംഗത്തിന് ഫൊക്കാനാ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. ഇനിയും ഈ പ്രവർത്തനം ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി കൂടുതൽ വ്യാപിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രസ്റ്റീ ബോർഡ് അഭിപ്രയപ്പെട്ടു.

ജവഹർലാൽ നെഹ്‌റു പറഞ്ഞ നാനാത്വത്തിൽ ഏകത്വം  ഇന്നും കാത്തുസൂക്ഷിക്കുന്ന ഒരു സംഘടനയാണ് ഫൊക്കാന. ഓരോ പ്രവാസി  മലയാളിയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഫൊക്കാന എന്ന ഈ ഒത്തൊരുമക്ക് നാലു പതിറ്റാണ്ടു തികയുമ്പോൾ ഇടക്കുവച്ച് ചില ഇലകളും പൂക്കളും കൊഴിഞ്ഞു പോയെങ്കിലും ഫൊക്കാന അതിന്റെ ഐക്യബോധത്തെ മുറുകെ പിടിക്കുകയും തങ്ങളുടെ കർത്തവ്യത്തെ സുതാര്യമായി നോക്കിക്കാണുകയുമാണ് ചെയ്തിട്ടുള്ളത്. 

അതിനാൽ ആ വൃക്ഷം കടപുഴകി വീഴാതെ, മണ്ണിൽ വേരുറപ്പിച്ച്, ഇലകൾ തളിർത്ത്, പൂക്കൾ വിരിയിച്ചുകൊണ്ടേയിരിക്കുന്നു. പേരിനും പ്രശസ്തിക്കും അപ്പുറം ഉത്തരവാദിത്തങ്ങൾക്ക് വിലകൽപ്പിക്കുന്ന ഫൊക്കാന ഇന്നോളം നാടിന്റെ സേവകരായി പ്രവർത്തനമനുഷ്ഠിച്ചു പോരുന്നു. അമേരിക്കൻ മലയാളികളുടെ മാത്രമല്ല കേരളത്തിന്റെ തീരാദുഃഖങ്ങളിലും ഫൊക്കാനയുടെ സഹായഹസ്തങ്ങൾ അസ്ത്രവേഗത്തിൽ പാഞ്ഞെത്തിയിട്ടുണ്ട്. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.

മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തന ഉദ്ഘാടനം ഒരു ആഘോഷമായി നടത്തുമ്പോൾ അതിനു എല്ലാ ആശംസകളും അഭിനന്ദങ്ങളും നേരുന്നതായി ട്രസ്റ്റീ ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് ചെയർ സണ്ണി മറ്റമന, ട്രസ്റ്റി സെക്രട്ടറി എബ്രഹാം ഈപ്പൻ, ട്രസ്റ്റീ ബോർഡ് അംഗങ്ങളായ പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, ജോർജി വർഗീസ്, സജിമോൻ ആന്റണി, ജോജി തോമസ്, ടോണി കള്ളക്കവുങ്കൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com