ഡോ. സജിമോൻ ആന്റണിക്ക് ‘മാർക്വിസ് ഹു ഈസ് ഹു ഇൻ അമേരിക്ക’ അംഗീകാരം

sajimon-antony
SHARE

ന്യൂയോർക്ക് ∙ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന ബിസിനസുകാരനും സാംസ്‌കാരിക പ്രവർത്തകനും  മാധ്യമ പ്രവർത്തകനുമായ ഡോ. സജിമോൻ ആന്റണി ‘മാർക്വിസ് ഹു ഈസ് ഹു അമേരിക്ക’ എന്ന ബഹുമതിക്ക് അർഹനായി. വളരെ ചുരുക്കം  ഇന്ത്യൻ അമേരിക്കകാർക്ക് മാത്രമാണ് ഈ ബഹുമതി ലഭിച്ചിട്ടുള്ളത്.

ഒരു രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സംക്ഷിപ്തമായ ജീവചരിത്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന നിരവധി റഫറൻസ് പ്രസിദ്ധീകരണങ്ങളുടെ തലക്കെട്ടാണ് ‘മാർക്വിസ് ഹു ഈസ് ഹു’. ഒരു കൂട്ടം ശ്രദ്ധേയരായ വ്യക്തികളെ അർഥമാക്കുന്ന ഒരു പദപ്രയോഗമായാണ് ഇതിന്റെ തലക്കെട്ട്. 1898 മുതൽ ആളുകൾ തിരയുന്ന ബിയോഗ്രഫിക്കൽ ഡാറ്റയാണ് ‘മാർക്വിസ്  ഹു ഈസ്  ഹു’. ഡോ. ആന്റണി ഫൗച്ചി, റോബർട്ട് ബി ഫോർഡ്, അലക്സ് ഗോൾഡ്‌സ്റ്റെയ്ൻ, കമലാ ഹാരിസ്, ലബോൺ ജെയിംസ്, മാറ്റ് മാലോണി, ഡോ. റാമോൺ തല്ലാജ് തുടങ്ങിയവർ 2020 ലെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആണ്. 

who-is-who

ഒരു പ്രത്യേക മേഖലയിലോ ഔദ്യോഗിക പദവിയിലോ പൊതു നിലയിലോ വ്യതിരിക്തരായ പലതരം പ്രസാധക ചോദ്യാവലി വഴി തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ള ജീവിച്ചിരിക്കുന്ന പ്രമുഖരെക്കുറിച്ച് ഹ്രസ്വവും പ്രസക്തവുമായ വിവരങ്ങൾ നൽകുന്ന നിരവധി നിഘണ്ടു ആണിത്. ജീവചരിത്ര വിവരങ്ങൾക്കായുള്ള വിശ്വസിക്കാവുന്ന പുസ്തകമാണ് ‘മാർക്വിസ് ഹൂസ് ഹൂ’. കുടുംബത്തിന്റെ പേരുകൾ, വിദ്യാഭ്യാസം, ബിസിനസ്, അനുഭവം എന്നിവയെക്കുറിച്ചുള്ള പ്രധാന ഡാറ്റയും ഇതിൽ  ഉൾപ്പെടുന്നു. റസിഡൻഷ്യൽ, ബിസിനസ് വിലാസങ്ങൾ വ്യക്തിഗത വിവരങ്ങളുടെ കൃത്യത എല്ലാം ഇതിന്റെ പ്രത്യേകതയാണ്.

നൊവാർട്ടീസ് ഫർമസ്യൂട്ടിക്കൽ കമ്പനിയുടെ 2005 ലെ ഗ്ലോബൽ ലീഡർഷിപ് പ്രോഗ്രാം അനുസരിച്ചു തിരഞ്ഞടുക്കപെട്ട വ്യക്തി എന്ന നിലയിൽ അമേരിക്കയിൽ എത്തിയ സജിമോൻ അതിന് ശേഷം ഫിനാഷ്യൽ കൺസൾടെന്റ് ആയി. ചുരുങ്ങിയ കാലംകൊണ്ട്  മികവ് തെളിയിച്ച സജിമോൻ, അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈവച്ചു. 2016ൽ എംഎസ്ബി ബിൽഡേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്ന് റസിഡൻഷ്യൽ, കൊമേർഷ്യൽ കൺസ്ട്രക്ഷൻ ഉൾപ്പെടെ ഒരേ സമയം വിവിധയിനം പ്രോജക്റ്റുകൾ  നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഈ സംരംഭം. 

2019ൽ ബിസിനസ് വിപുലീകരിച്ച ‘മാം ആൻഡ് ഡാഡ് കെയർ ഹെൽത്ത് കെയർ’ എന്ന സ്ഥാപനം സ്ഥാപിച്ചു. ഹോം ഹെൽത്ത് കെയർ. ഫിസിയോ തെറാപ്പി, നഴ്‌സിംഗ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ നൽകി അവിടെയും കൈയൊപ്പ്‌ പതിക്കാൻ സജിമോന് കഴിഞ്ഞു. അങ്ങനെ ബിസിനസ് തുടങ്ങിയ എല്ലാ മേഖലകളിലും സജിമോൻ എല്ലാം വിജയക്കൊടി പാറിച്ചു.

marquis-who-s-who

ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെയാണ് സജിമോൻ അമേരിക്കയിൽ സമൂഹ്യ പ്രവർത്തനത്തിനു തുടക്കം കുറിക്കുന്നത്. അതിനു ശേഷമാണ് പ്രവർത്തനം മഞ്ചിലേക്കു വ്യാപിപ്പിക്കുന്നത്. മഞ്ചിലൂടെ ഫൊക്കാനയിൽ എത്തിയ സജിമോന്റെ അമേരിക്കയിലെ സാമൂഹ്യ പ്രവർത്തനത്തിന്റെ  മുഖ്യ ഭാഗവും അരങ്ങേറിയത് അവിടെയാണ്. കമ്മിറ്റി മെംബർ മുതൽ ട്രഷറർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച സജിമോൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ ഓരോ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമായിരുന്നു. പ്രത്യേകിച്ചും ഫൊക്കാനയുടെ ടിഎസ്എ സർട്ടിഫിക്കേഷൻ, പിവിഎസ്‌സി റെക്കഗ്നിഷൻ, കോവിഡ് ടാസ്ക് ഫോഴ്സ്, ഭവനം പ്രോജക്ട്, ഫൊക്കാന മെഡിക്കൽ കാർഡ് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞു.

2022ൽ ലോക  കേരള സഭയിൽ അംഗമായി. വിവിധ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. മാധ്യമ രംഗത്തും സജിമോൻ സജീവ സാന്നിധ്യമാണ്. ചാനലുകളിൽ രാഷ്ട്രീയ- വാണിജ്യ മേഖലകളിലെ ചർച്ചകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പാനൽ അംഗമായി ശ്രദ്ധേയമായ നിർദ്ദേശങ്ങളും അഭിപ്രയങ്ങളും രേഖപ്പെടുത്താൻ സജിമോന് കഴിഞ്ഞിട്ടുണ്ട്.

പാലയ്ക്കടുത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിയ സജിമോൻ ആന്റണി ന്യൂജഴ്സിയിലാണ് താമസം. ഭാര്യ ഷീന സജിമോൻ, മക്കൾ: ഇവ ആന്റണി, എവിൻ ആന്റണി, ഈഥൻ ആന്റണി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS