ADVERTISEMENT

ഹൂസ്റ്റണ്‍ ∙ തോളില്‍ കുരിശുമേന്തി അമേരിക്കയിലുടനീളം യാത്ര ചെയ്യാനിറങ്ങിയ സുവിശേഷകന്‍ മൊണ്ടാനയില്‍ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാളെ മുഷ്ടി ചുരുട്ടി ഇടിച്ചിട്ടതിന്റെ പേരില്‍ അറസ്റ്റില്‍. തര്‍ക്കം രൂക്ഷമായപ്പോഴാണ് തന്റെ ഒപ്പമുണ്ടായിരുന്ന സുവിശേഷകരെയും കുട്ടികളെയും രക്ഷിക്കാന്‍ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതെന്നാണ് ജെസ്സി മൈക്കല്‍ ബോയ്ഡിന്റെ വാദം. 

കുരിശുമേന്തി 5000 മൈല്‍ ദൂരം താണ്ടി മൊണ്ടാനയില്‍ എത്തിയതിനു ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. നവംബര്‍ 12 ന് മൊണ്ടാനയിലെ കാമറൂണില്‍ വെച്ച് സുവിശേഷകനും സംഘവും ബ്രാഡ്ലി ടെറല്‍ എന്നയാളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ജെസ്സി മൈക്കല്‍ ബോയ്ഡ് (46) രണ്ട് മക്കള്‍, മിഷനറിമാരായ എറിക് ട്രെന്റ് (27), കാറ്റര്‍ ഫിലിപ്‌സ് (20) എന്നിവരോടൊപ്പമാണ് പദയാത്ര നടത്തിയിരുന്നത്. സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ സുവിശേഷകൻ തോക്കെടുത്തു പിന്നീട് ആക്രമിച്ചു എന്നാണ് കേസ്. 

ഫുള്‍ പ്രൂഫ് ഗോസ്പല്‍ മിനിസ്ട്രികളിലൂടെ സുവിശേഷ വേലയുമായി ബന്ധപ്പെട്ട ഒരു പുസ്തകം കൈമാറുന്നതിനായി നോര്‍ത്ത് കരോലിനയില്‍ നിന്നു പസഫിക് സമുദ്രത്തിലേക്കുള്ള യാത്രയിലായിരുന്നു സംഘം. പദയാത്രയും ഇടയ്ക്ക് വാഹനങ്ങളിലുമായാണ് സംഘം യാത്ര ചെയ്തിരുന്നത്. സംഘര്‍ഷം ഉണ്ടാകുന്നതിന് മുന്‍പ് ഇവര്‍ 17 സംസ്ഥാനങ്ങള്‍ പിന്നിട്ടിരുന്നു. 

ഇവര്‍ യാത്ര ചെയ്തിരുന്ന സുബാരു പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കലഹത്തിലും പിന്നീട് അറസ്റ്റിലേക്കും നയിച്ചത്. സംഘത്തിന്റെ അടുത്തേക്ക് എത്തിയ ബ്രാഡ്ലി ടെറല്‍ പാര്‍ക്കിങുമായി ബന്ധപ്പെട്ട് ഇവരെ ശകാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. വണ്ടിയില്‍ നിന്ന് ഇറങ്ങി ബോയ്ഡ് ക്ഷമാപണം നടത്തിയെങ്കിലും ടെറല്‍ ശകാരം തുടരുകയായിരുന്നു. 

jesse-boyd-family

‘അവന്‍ രോഷാകുലനായി, ശാപ വാക്കുകള്‍ ചൊരിഞ്ഞു. എന്റെ മകന്‍ അവിടെ നില്‍ക്കുകയായിരുന്നു. അങ്ങനെ പ്രവര്‍ത്തിക്കേണ്ട ആവശ്യമില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു’– ബോയ്ഡ് പറഞ്ഞു. ഇതിനിടെ  ടെറല്‍ തന്റെ കാറില്‍ നിന്ന് ഇറങ്ങി. ഇതോടെ ബോയ്ഡ് തന്റെ തോക്ക് പുറത്തെടുത്തു. ഇതു കണ്ട് ടെറല്‍ ശാന്തനായതോടെ ബോയ്ഡ് തന്റെ തോക്ക് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ ടെറല്‍ ഇവരെ ആക്രമിക്കുകയായിരുന്നു. 

ഇതോടെ ബോയ്ഡിന്റെ മകളും മറ്റു രണ്ടു സുവിശേഷകരും സഹായത്തിനായി ഓടിയെത്തി. അങ്ങനെയാണ് ഇവരും ആക്രമണത്തില്‍ പങ്കാളികളായത്. തുടര്‍ന്ന് നാല് പേരെയും ആക്രമണത്തിന് അറസ്റ്റ് ചെയ്തു. ബോയിഡിനെയും അദ്ദേഹത്തിന്റെ മകളെയും മറ്റു രണ്ടു സുവിശേഷകരെയും ഗുരുതരമായ ആക്രമണത്തിന് അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ടെറലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ അതോ കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം, ആക്രമണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ടെറല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ‘ആളുകള്‍ തെളിവുകള്‍ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’–ടെറല്‍ പറഞ്ഞു. 'ഞങ്ങള്‍ക്കൊപ്പം നില്‍ക്കുക, കേസ് പിന്തുടരുക, വസ്തുതകള്‍ പിന്തുടരുക'- ഇയാള്‍ പറയുന്നു. 

നവംബര്‍ 28 ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിഷയത്തെക്കുറിച്ച് അപ്ഡേറ്റ് പോസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോള്‍ താന്‍ തന്റെ കുടുംബത്തെ സംരക്ഷിക്കുകയായിരുന്നുവെന്ന്ണ് അദ്ദേഹത്തിന്റെ പക്ഷം. പറഞ്ഞു. അപ്ഡേറ്റില്‍ കണങ്കാല്‍ മോണിറ്ററുള്ള ഒരു മകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റോഡ് സൈഡിലും ബീച്ചിലും എടുത്ത ഫോട്ടോകള്‍ക്കൊപ്പം മൊണ്ടാനയിലേക്കുള്ള തന്റെ യാത്രയുടെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അമേരിക്ക പോകുന്ന ദിശയെ ചിത്രീകരിക്കാന്‍ തോളില്‍ തലകീഴായി ഒരു കുരിശ് ചുമക്കുന്ന തന്റെയും മകന്റെയും ചിത്രവും അദ്ദേഹം പങ്കുവച്ചു. ബോയിഡിന്റെ സാഹസിക യാത്ര തല്‍ക്കാലത്തേക്ക് അവസാനിച്ചെങ്കിലും, അത് ഉടന്‍ തന്നെ തുടരുമെന്നും ഒടുവില്‍ ലക്ഷ്യമായ പസഫിക് സമുദ്രത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

English Summary : Missionary who travelled America with a cross arrested in Montana for street fight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com