ADVERTISEMENT

സാൻഹോസെ ∙ കലിഫോർണിയയിലെ സാൻഹോസെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോന ദൈവാലയവും ക്നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കലിഫോർണിയ അസോസിയേഷനും സഹകരിച്ചു പുതുതായി വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് ബിഷപ്പ് മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു.

‘St Mary’s Knanaya Catholic Church in Association with KCCNC’ എന്ന പേരിൽ സാൻഹോസെ രൂപതയുടെ കീഴിലുള്ള കാൽവരി സെത്തേരിയിൽ ഇടവക വികാരി ഫാ. സജി പിണർക്കയിൽ, കെസിസിഎൻസി പ്രസിഡന്റ് വിവിൻ ഓണശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ 2021ൽ വാങ്ങിയ സെമിത്തേരിയുടെ വെഞ്ചരിപ്പ് കർമ്മവും സകല മരിച്ചുവരുടെ തിരുനാളും ദൈവാലയത്തിന്റെ ദശാബ്ദി വർഷത്തിൽ നടന്നു.

cemetary-blessing-2

 

സകല മരിച്ചവരുടെയും ഓർമ്മയാചരിച്ച് നവംബർ 19ന് ദൈവാലയത്തിൽ കുർബാന അർപ്പിക്കുകയും സെമിത്തേരിയിൽ വച്ച് വെഞ്ചരിപ്പും തുടർന്ന് ഓപ്പീസും അഭിവന്ദ്യ പണ്ടാരശ്ശേരിൽ പിതാവിന്റെയും ക്നാനായ റീജണൽ ഡയറക്ടർ ഫാ. തോമസ് മുളവനാലിന്റെയും ലൊസാഞ്ചലസ് ഇടവക വികാരി ഫാ.സിജു മുടക്കോടിലിന്റെയും ഫാ. സജി പിണർക്കയിലിന്റെയും നേതൃത്വത്തിൽ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com