ADVERTISEMENT

ഹൂസ്റ്റണ്‍∙ സാക്ഷാല്‍ സ്റ്റീവ് ജോബ്‌സ് നിര്‍മിച്ച ആപ്പിള്‍ കംപ്യൂട്ടര്‍ സ്വന്തമാക്കാന്‍ ആഗ്രഹമുേേണ്ടാ? അതും കൈപ്പണിയില്‍ നിര്‍മിച്ചത്. ഇതാ അതിനുള്ള ഗോള്‍ഡന്‍ ചാന്‍സ്. പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമായ APPLE 1 കംപ്യൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നു. നിങ്ങളുടെ കൈവശം 241,000 ഡോളര്‍ (ഏകദേശം രണ്ടു കോടി രൂപ) ഉണ്ടെങ്കില്‍ അത് നിങ്ങളുടേതായിരിക്കും. 

 

APPLE സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് കൈകൊണ്ടു നമ്പര്‍ നല്‍കിയ 'അമേസിങ്' മെഷീനാണ് ഓക്‌ഷന് എത്തിയിരിക്കുന്നത്. പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ ഘടകങ്ങളും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെയാണ് ഓക്ഷന്‍ എന്നതാണ് പ്രത്യേകത. നിലവില്‍ ബിഡ്ഡിംഗ് 241,557 ഡോളറിൽ എത്തിയിട്ടുണ്ട്. ഡിസംബര്‍ 15 ന് അവസാനിക്കും. ലേലക്കാര്‍ 375,000 ഡോളറാണ് അന്തിമ വിലയായി പ്രതീക്ഷിക്കുന്നത്. 

 

1976-ല്‍ ആരംഭിച്ച, ടെക് ഭീമന്റെ ആദ്യത്തെ ഉല്‍പ്പന്നമായ APPLE 1, ഒരു അസംബിള്‍ഡ് സര്‍ക്യൂട്ട് ബോര്‍ഡായാണ് വില്‍പ്പനയ്ക്ക് എത്തിയത്. അതുകൊണ്ടതന്നെ കീബോര്‍ഡും മോണിറ്ററും പോലുള്ള അടിസ്ഥാന ഫീച്ചറുകള്‍ ഇല്ലായിരുന്നു. എന്നാല്‍ അറിയപ്പെടുന്ന പല APPLE-1 കമ്പ്യൂട്ടറുകളില്‍നിന്നും വ്യത്യസ്തമാണിത്.  ഫിസിക്കല്‍ ബോര്‍ഡില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കൂടാതെ പ്രോട്ടോടൈപ്പ് 'വൃത്തിയുള്ളതും ഉപയോഗിക്കാത്തതുമാണ്'. 

 

ബോസ്റ്റണ്‍ ആസ്ഥാനമായുള്ള ആര്‍ആര്‍ ഓക്ഷന്‍ എന്ന ലേല സ്ഥാപനമാണ് ഈ യന്ത്രം ഇപ്പോള്‍ വില്‍ക്കുന്നത്. 'ഈ APPLE-1 കംപ്യൂ‌‌ട്ടറിന്റെ ഏറ്റവും ശ്രദ്ധേയമായ വശം അത് പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്,' - ലേല സ്ഥാപനം പറയുന്നു. സമഗ്രമായ പരിശോധനയില്‍ ഏകദേശം എട്ട് മണിക്കൂറോളം ഈ സംവിധാനം പിഴവില്ലാതെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. 

 

ലിസ്റ്റിംഗില്‍ യഥാർഥ APPLE-1 ബോര്‍ഡ് ഉള്‍പ്പെടുന്നു, സ്റ്റീവ് ജോബ്സിന്റെ സ്വന്തം കൈപ്പടയില്‍ '01-00002' എന്ന സ്റ്റോക്ക് നമ്പര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.  'APPLE കംപ്യൂട്ടർ 1, Palo Alto, Ca. പകര്‍പ്പവകാശം 1976.' എന്നു ഇടതും വശത്ത്, ബോര്‍ഡില്‍ എഴുതിയിട്ടുമുണ്ട്. 

 

കമ്പ്യൂട്ടറിന്റെ ഘടകങ്ങളിലെ 'ഡിസ്‌ക്രീറ്റ്' തീയതികള്‍, 1976-  1977 കാലത്ത് ആപ്പില്‍ വിറ്റ സമാനമായ വിന്റേജ് ആപ്പിള്‍-1 ബോര്‍ഡുകളുമായി പൊരുത്തപ്പെടുന്നുമുണ്ട്. ആപ്പിള്‍-1 വിദഗ്ധനായ കോറി കോഹന്‍ യന്ത്രത്തെ യഥാര്‍ത്ഥ ഒറിജിനലായി ഉറപ്പിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ്ഇതിനെ പഴമയിലേക്ക് റീസ്റ്റോര്‍ ചെയ്തതു. യഥാര്‍ത്ഥ Apple-1 ഓപ്പറേഷന്‍ മാനുവല്‍, ASCII കീബോര്‍ഡ്, Sanyo 4205 വീഡിയോ മോണിറ്റര്‍, Apple-1 കാസറ്റ് ഇന്റര്‍ഫേസ് (ACI) എന്നിവയും ലിസ്റ്റിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

 

വില്‍പ്പനയ്ക്കൊപ്പം ബോര്‍ഡില്‍ ജോബ്സിന്റെ കൈയക്ഷരത്തിന്റെ ആധികാരികതയുടെ പൂര്‍ണ്ണ കത്തും ഉണ്ടായിരിക്കും. 1976-ല്‍ ആരംഭിച്ച ആപ്പിള്‍-1, ജോബ്സും സഹസ്ഥാപകനായ സ്റ്റീവ് വോസ്നിയാക്കും ചേര്‍ന്ന് ആപ്പിള്‍ എന്ന പേരില്‍ വികസിപ്പിച്ച ആദ്യത്തെ ഉല്‍പ്പന്നമാണ്. 200 Apple-1 മെഷീനുകളില്‍ 175 എണ്ണം മൊത്തം വിറ്റു, ഓരോന്നിനും 666.66 ഡോളര്‍ (ഇന്നത്തെ ഏകദേശം 3,126 ഡോളര്‍) വിലയായിരുന്നു.

 

ഇലക്ട്രോണിക്സ് ഹോബികള്‍ക്കും കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ കമ്പ്യൂട്ടര്‍ ഗ്രൂപ്പായ പാലോ ആള്‍ട്ടോ ഹോംബ്രൂ കമ്പ്യൂട്ടര്‍ ക്ലബിലെ അംഗങ്ങള്‍ക്കും വില്‍ക്കാനുള്ള ഒരു കിറ്റായിട്ടാണ് ആപ്പിള്‍-1 ആദ്യം വിഭാവനം ചെയ്തത്. കൂടുതല്‍ ആവശ്യക്കാരെ തേടി ജോബ്സ്, ലോകത്തിലെആദ്യത്തെ പേഴ്സണല്‍ കമ്പ്യൂട്ടര്‍ സ്റ്റോറുകളിലൊന്നായ കലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ദി ബൈറ്റ് ഷോപ്പിന്റെ ഉടമ പോള്‍ ടെറലിനെ സമീപിച്ചു.

 

കമ്പ്യൂട്ടറിനെ ഹോബിയുടെ പരിധിക്കപ്പുറത്തേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട്, ടെറല്‍ 50 Apple-1 കമ്പ്യൂട്ടറുകള്‍ വാങ്ങാന്‍ സമ്മതിച്ചു. പക്ഷേ അവ പൂര്‍ണ്ണമായും അസംബിള്‍ ചെയ്യണം എന്ന നിബന്ധന വച്ചു. അങ്ങനെ അന്തിമ ഉപയോക്താവിന് സോള്‍ഡറിംഗ് ആവശ്യമില്ലാത്ത ആദ്യത്തെ 'പേഴ്‌സണല്‍' കമ്പ്യൂട്ടറുകളില്‍ ഒന്നായി Apple-1 മാറി.

 

സ്റ്റീവ് ജോബ്സും സ്റ്റീവ് വോസ്നിയാക്കും 1976-ല്‍ ആപ്പിള്‍-1 കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുകയും പാലോ ആള്‍ട്ടോയിലെ ഒരു കമ്പ്യൂട്ടര്‍ ക്ലബില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ആവശ്യക്കാര്‍ തീരെ കുറവായിരുന്നു. ദ ബൈറ്റ് ഷോപ്പ് എന്ന റീട്ടെയില്‍ ശൃംഖലയുടെഉടമ പോള്‍ ടെറല്‍, 50 Apple-1-കള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും പിന്നീട് ചില്ലറ വില്‍പ്പന നടത്തുകയും ചെയ്തു. പിന്നീട് വോസ്നിയാക്കും ജോബ്സും സര്‍ക്യൂട്ട് ബോര്‍ഡുകള്‍ കിറ്റുകളായി നല്‍കുന്നതിന് പകരം അവ കൂട്ടിച്ചേര്‍ക്കാന്‍ സമ്മതിച്ചു.

 

വോസ്‌നിയാക് ആവര്‍ത്തിച്ചുള്ള അക്കങ്ങള്‍ ഇഷ്ടപ്പെട്ടതിനാലാണ് സാധാരണ പ്രൈസ് ടാഗ് തിരഞ്ഞെടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. വോസ്നിയാക്കും ജോബ്സും കൈകൊണ്ട് 150 ആപ്പിള്‍-1 മെഷീനുകള്‍ ഉണ്ടാക്കി സുഹൃത്തുക്കള്‍ക്കും മറ്റ് വെണ്ടര്‍മാര്‍ക്കും വിറ്റു. യഥാര്‍ത്ഥ Apple-1 കള്‍ 50-ല്‍ താഴെ മാത്രമേ ഇപ്പോഴും അതിജീവിച്ചിട്ടുള്ളൂ എന്ന് വിശ്വസിക്കപ്പെടുന്നു. അതില്‍ എട്ടെണ്ണം മാത്രമാണ് ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. 

 

Apple-1 ന് ഒരു കീബോര്‍ഡോ മോണിറ്ററോ ഇല്ല, അതായത് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് അവരുടേതായ സാധനങ്ങള്‍ നല്‍കേണ്ടതായിരുന്നു. ഇതിന് 8K മെമ്മറിയും ഉണ്ടായിരുന്നു.  ഇന്നത്തെ നിലവാരമനുസരിച്ച് ഇതു തീരെ ചെറുതാണ്. ഇപ്പോള്‍ 'ആപ്പിള്‍ ഗാരേജ്' എന്നറിയപ്പെടുന്ന തന്റെ മാതാപിതാക്കളുടെ വീടിന്റെ ഗാരേജില്‍ നിന്ന് ജോബ്‌സ് അവ നേരിട്ട് വാങ്ങുന്നവര്‍ക്ക് അയയ്ക്കുകയായിരുന്നു. 1976-ല്‍ എത്രയെണ്ണം വിറ്റുവെന്ന് അറിയില്ല, എന്നാല്‍ 1977 ഏപ്രിലില്‍ വില 475 ഡോളറായി കുറഞ്ഞു. ഏകദേശം 10 മാസത്തെ കാലയളവില്‍, ജോബ്സും വോസ്നിയാക്കും 200 ആപ്പിള്‍-1 കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുകയും അവയില്‍ 175 എണ്ണം വിറ്റഴിക്കുകയും ചെയ്തു.

 

Apple II-ന്റെയും അതിന്റെ അനുബന്ധ സാമഗ്രികളുടെയും സോഫ്റ്റ്വെയറിന്റെയും വില്‍പ്പനയിലൂടെ Apple കമ്പ്യൂട്ടറിന്റെ വാര്‍ഷിക വരുമാനം വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 774,000-ഡോളറില്‍ നിന്ന് 118 ദശലക്ഷം ഡോളര്‍ ആയി ഉയര്‍ന്നു. ഇപ്പോള്‍, ആദ്യകാല ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വളരെയധികം ആവശ്യപ്പെടുകയും ലേലത്തില്‍ ലക്ഷക്കണക്കിന് ഡോളര്‍ നേടുകയും ചെയ്യുന്നു. ഈ വര്‍ഷമാദ്യം, Apple-1-ന്റെ ഒരു പ്രോട്ടോടൈപ്പ്, 'Apple Computer A', RR 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com