ADVERTISEMENT

ഹൂസ്റ്റൺ ∙ അമേരിക്കയിലെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നായ മിസോറി സിറ്റി വളർച്ചയുടെ പടവുകൾ കയറുകയാണെന്നു രണ്ടാം തവണയും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിനു താൽപര്യമുള്ളവർക്കു ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങന്നതിനുമായി മിസോറി സിറ്റിയെ തിരഞ്ഞെടുക്കുന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്നും മേയർ പറഞ്ഞു.

robin-elackatt-in-missouri-2

പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകൾ എന്നിവയിൽ വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിസോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച ടിഡബ്യൂഎഫ്ജി (ദ് വൂഡ്‍ലാൻഡ്സ് ഫിനാൻഷ്യൽ ഗ്രൂപ്പ്) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം.

robin-elackatt-in-missouri-3

മിസോറി സിറ്റി ഡിസ്ട്രിക്ട് 'സി' കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ ഡിസ്ട്രിക്ടിൽ വന്ന പുതിയ സംരംഭത്തിന് പ്രോത്സാഹനമേകാൻ സിറ്റിയുടെ "പ്രൊക്ലമേഷൻ" വായിച്ച്‌ പാർടീനേഴ്‌സിന് സമർപ്പിച്ചു. ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. സാം.കെ. ഈശോ, അസി. വികാരി റവ. റോഷൻ. വി.മാത്യു എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി.  

robin-elackatt-in-missouri-4

സ്റ്റാഫോർഡ് സിറ്റി മുൻ പ്രോടെം മേയർ/ കൗൺസിൽമാൻ കെൻ മാത്യു, മിസോറി സിറ്റി ഡിസ്ട്രിക്ട് 'ഡി' കൗൺസിൽമാൻ ഫ്ലോയ്ഡ് എമെറി, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് അനിൽ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. 

robin-elackatt-in-missouri-5

ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ പരിചയമുള്ള മാത്യൂസ് ചാണ്ടപ്പിള്ളയോടൊപ്പം ഇൻഷുറൻസ് രംഗത്ത് പുതിയ കാൽവയ്പ്പ് വയ്ക്കുന്ന ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കൂടിയായ ജീമോൻ റാന്നിയും (തോമസ് മാത്യു), ജൈജു കുരുവിളയും ഏജന്റു/പ്രൊഡ്യൂസർമാരായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക സാമുദായിക മേഖലകളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മാത്യൂസ് ചാണ്ടപ്പിള്ള നന്ദി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com