ADVERTISEMENT

ഫിലഡൽഫിയ ∙ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്ക് കുവൈത്ത് എയർവെയ്സിന്റെ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്  ഓർമാ ഇന്റർനാഷനൽ നിവേദനം നൽകി. കുവൈത്ത് എയർവെയ്സിന്റെ നോർത്ത് അമേരിക്ക കസ്റ്റമർ സർവീസ് മാനേജർ ഷൈലാ തോമസ്, കുവൈത്ത്  എയർ വെയ്സ് ലീഗൽ അഡ്വൈസ്റ്റർ അഡ്വക്കേറ്റ് രാജേഷ് സാഗർ എന്നിവരുമായി പ്രാരംഭ ചർച്ചകൾക്ക് തുടക്കം കുറിച്ചു. ഓർമാ ഇന്റർനാഷനൽ പബ്ലിക് ആൻഡ് പൊളിറ്റിക്കൽ അഫ്ഫയേഴ്സ് ചെയർമാൻ വിൻസന്റ് ഇമാനുവേൽ, ട്രസ്റ്റീ ബോർഡ് ചെയർ ജോസ് ആറ്റുപുറം,  പ്രസിഡൻ്റ്  ജോർജ് നടവയൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. 

 

ജനുവരിയിൽ കുവൈത്ത് എയർവെയ്സിന്റെ  കാനാഡാ അമേരിക്കാ റീജൻ അഡ്മിനിസ്ട്രേഷനുമായി ചർച്ചകൾ ക്രമീകരിക്കുന്നുണ്ടെന്ന് ജോസ് ആറ്റുപുറം പറഞ്ഞു.  ഫിലഡൽഫിയാ സിറ്റി അധികൃതർ മുഖേന ഓർമാ ഇന്റർനാഷനൽ നിരന്തരം നടത്തിയ നിവേദനത്തിന്റെ ഫലമായാണ് ഖത്തർ എയർവെയ്സിന്റെ ഫിലഡൽഫിയാ കൊച്ചിൻ സർവീസ് ആരംഭിക്കുന്നതിന് കാരണമായതെന്ന് വിൻസന്റ് ഇമ്മാനുവേൽ ചൂണ്ടിക്കാണിച്ചു. ഫിലഡൽഫിയ സിറ്റി അധികൃതരുമായി കുവൈത്ത് എയർവെയ്സിന്റെ ഫിലഡൽഫിയാ– കേരള സർവീസ് യാഥാർഥ്യമാക്കാൻ കൂടിക്കാഴ്ച്ചയും നിവേദനങ്ങളും തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com