ADVERTISEMENT

ഹൂസ്റ്റൻ ∙ മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ നൽകുന്ന സ്കോളർഷിപ്പിന് പണം കണ്ടെത്താൻ ഒക്ടോബർ  രണ്ടാം തീയതി സംഘടിപ്പിച്ച സംഗീത പരിപാടി കേൾവിക്കാരെ ആനന്ദ സാഗരത്തിലാറാടിച്ചു. സിതാര കൃഷ്ണകുമാറും ഹരീഷ് ശിവരാമകൃഷ്ണനും ജോബ് കുര്യനും ചേർന്നാണ് പരിപാടി അവതരിപ്പിച്ചത്.

 

എൻജിനീയറിങ് പ്രവേശന പരീക്ഷ വിജയിച്ചു നിൽക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പത്തു വിദ്യാർഥികൾക്ക് അൻപതിനായിരം രൂപാ വീതം  മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ നൽകി വരുന്നു. ഇപ്പോൾ സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ടത് meahouston.2022scholarship@gmail.com എന്ന വിലാസത്തിലോ https://meahouston.org/scholarship/ എന്ന വെബ്സൈറ്റിലോ ആണ്. 

 

മൂന്നര മണിക്കൂർ നീണ്ടുനിന്ന ഈ സംഗീത നിശ സമ്പന്നമാക്കിയ സിത്താര കൃഷ്ണകുമാറിനും ടീമിനും  നല്ലവരായ ഹൂസ്റ്റൺ നിവാസികൾക്കും പ്രസിഡന്റ് സുബിൻ ബാലകൃഷ്ണൻ നന്ദി പ്രകടിപ്പിച്ചു. എല്ലാ വർഷവും മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ നടത്തിവരാറുള്ള കൾച്ചറൽ ഫെസ്റ്റ് 2022 ഡിസംബർ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മിസോറി സിറ്റിയിലുള്ള  ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് EUPHORIA'22  എന്ന പേരിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com