ADVERTISEMENT

ലൂയിസിയാന∙ നിഷാ വത്സരാജിനെ  മന്ത്ര  ലൂയിസിയാന റീജനൽ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു . അവരുടെ  സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും   ലൂയിസിയാനയിൽ മന്ത്രയുടെ സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു.

 

ലൂയിസിയാനയിലെ കേരള കൾച്ചറൽ അസോസിയേഷനിൽ (കെസിഎ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി നിഷ പ്രവർത്തിച്ചിട്ടുണ്ട് . സംഘടനയുടെ വിവിധ  സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും സജീവമായി അവർ പ്രവർത്തിക്കുന്നു . കഴിഞ്ഞ 15 വർഷമായി ബാറ്റൺ റൂജിലെ ഹിന്ദു വേദിക് സൊസൈറ്റിയുടെ (HVS) സജീവ അംഗവുമാണ്. നിഷ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലവിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (ബിഒടി) അംഗവുമായിരുന്നു. എച്ച്‌വി‌എസിലെ അനുബന്ധ ബാലവിഹാർ പ്രോഗ്രാമിൽ നിർണായക പങ്കു വഹിച്ചു.

 

 English Summary: Nisha Valsaraj appointed as Manthras Louisiana regional Vice President

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com