ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അമേരിക്കയാണ്. സമ്പന്ന രാജ്യമാണ്. ലോക പൊലീസാണ്. മേനി പറയാന്‍ കൊള്ളാം ഇതൊക്കെ. പക്ഷേ കച്ചവടക്കാര്‍ക്ക് രക്ഷയില്ലെന്നാണ് വിവരം. ഇങ്ങനെ പോയാല്‍ വാള്‍മാര്‍ട്ട് പൂട്ടേണ്ടി വരുമന്നൊണ് റിപ്പോർട്ട്. കച്ചവടം കുറഞ്ഞിട്ടൊന്നുമല്ല, ഷോപ്പ് ലിഫ്റ്റര്‍മാരെ (മോഷ്ടാക്കൾ) കൊണ്ട് ബുദ്ധിമുട്ടിയെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം മാത്രം 3 ബില്യൻ ഡോളറിന്റെ 'അടിച്ചു മാറ്റലാണ്' ലോകം മുഴുവനുമുള്ള  വാള്‍മാര്‍ട്ടില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അടിച്ചുമാറ്റല്‍ പെരുകിയപ്പോള്‍ സിഇഒ നേരിട്ടു രംഗത്തു വന്നിരിക്കുകയാണ്.

'ചരിത്രപരമായി ഉയര്‍ന്ന' നിലയിലാണ് മോഷണങ്ങള്‍ എന്നാണ് വിവരം. വലിയ മോഷ്ടാക്കളുടെ ഇടയില്‍ ഉള്ള ചില സ്റ്റോറുകള്‍ അടച്ചുപൂട്ടാനും വാള്‍മാര്‍ട്ടിന് പദ്ധതിയുണ്ടെന്ന സിഇഒ മുന്നറിയിപ്പ് നല്‍കുന്നു. വാള്‍മാര്‍ട്ട് സിഇഒ ഡഗ് മക്മില്ലന്‍, ശൃംഖലയ്ക്ക് മോഷണം ഒരു പ്രധാന പ്രശ്‌നമായി മാറിയെന്ന് സമ്മതിച്ചു. ഡിസ്ട്രിക്ട് അറ്റോര്‍ണിമാരുടെ മൃദുവായ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ കച്ചവടം പൂട്ടേണ്ടി വരും എന്നും അദ്ദേഹം തുറന്നടിച്ചു. 

അതേസമയം റെക്കോര്‍ഡ് ഷോപ്പിങ് ലിഫ്റ്റിങ് അനുഭവിച്ച സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് അഭിമുഖത്തില്‍ മക്മില്ലണ്‍ വ്യക്തമാക്കിയിട്ടില്ല,  ഒരുമാസം മുൻപ്, വാള്‍മാര്‍ട്ടിന്റെ ഏറ്റവും വലിയ എതിരാളിയായ ടാര്‍ഗെറ്റിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍, അതിന്റെ സ്റ്റോറുകളിലെ മോഷണം വര്‍ഷം തോറും 50 ശതമാനത്തിലധികം കുതിച്ചുയരുകയും 2022 ല്‍ മാത്രം 400 മില്യൻ ഡോളറിലധികം നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വാള്‍മാര്‍ട്ടും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മോഷണം മൂലം ശൃംഖലയ്ക്ക് പ്രതിവര്‍ഷം 3 ബില്യൻ ഡോളര്‍ നഷ്ടമുണ്ടെന്ന് ഫോര്‍ബ്‌സ് മുൻപ് കണക്കാക്കിയിരുന്നു. മോഷണം കമ്പനിക്ക് എത്രത്തോളം പ്രശ്നമാണെന്ന് വാള്‍മാര്‍ട്ട് എക്‌സിക്യൂട്ടീവുകള്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇതാദ്യമായാണ് കമ്പനി മോഷണം തുറന്നു സമ്മതിക്കുന്നത്. 'മോഷണം ഒരു പ്രശ്‌നമാണ്. അത് ചരിത്രപരമായി ഉണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്നതാണ്. ഒരു അഭിമുഖത്തില്‍ വാള്‍മാര്‍ട്ട് സിഇഒ  മക്മില്ലൻ സമ്മതിച്ചു.വിവിധ സ്ഥലങ്ങളില്‍ പുതിയ സുരക്ഷാ നടപടികള്‍ നടപ്പിലാക്കാന്‍ കമ്പനി നിര്‍ബന്ധിതരായിട്ടുണ്ടെന്നും എന്നാല്‍ പ്രശ്നത്തിനുള്ള പ്രധാന പരിഹാരമായി പ്രാദേശിക നിയമ നിർവഹണമാണ് താന്‍ കാണുന്നതെന്നും അദ്ദേഹം പറയുന്നു. 

 

ലൊസാഞ്ചലസ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കണക്കുകള്‍ പ്രകാരം, കവര്‍ച്ച 13 ശതമാനവും മോട്ടോര്‍ വാഹന മോഷണം 8.1 ശതമാനവും വർധിച്ചു. ജില്ലാ അറ്റോര്‍ണി ജോര്‍ജ്ജ് ഗാസ്‌കണിനെ വിമര്‍ശകര്‍ കുറ്റപ്പെടുത്തി. ജയില്‍ ശിക്ഷയുടെ യാതൊരു ഭീഷണിയുമില്ലാതെ കുറ്റവാളികൾ തെരുവിലിറങ്ങി വീണ്ടും കുറ്റം ചെയ്യുന്നു. പലപ്പോഴും അവർ അറസ്റ്റ് ചെയ്യപ്പെടുന്ന  ദിവസം തന്നെ പുറത്തിറങ്ങുകയാണ് പതിവ്. 

 

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലെ വാള്‍മാര്‍ട്ടുകളില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 3 ന്, ന്യൂയോര്‍ക്ക് വാള്‍മാര്‍ട്ടിന്റെ പാര്‍ക്കിങ് സ്ഥലത്ത് വച്ച് ലീന്‍ ആര്‍ വൈറ്റ് (38) എന്ന സ്ത്രീ അറസ്റ്റിലായി. അവിടെ 588.79 ഡോളര്‍ വിലമതിക്കുന്ന 56 ഇനങ്ങളുമായി പണം നല്‍കാതെ പുറത്തേക്കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കുടുങ്ങിയത്. 

English Summary : Rising thefts at Walmart amounts to about 3 billion dollars last year alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com