ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ വിനോദ വേദി ഒരുക്കി സൂപ്പർചാർജ്ഡ് എന്റർടെയ്ൻമെന്റ്

edison-track
SHARE

ന്യൂജഴ്‌സി ∙  സൂപ്പർചാർജ്ഡ് എന്റർടെയ്ൻമെന്റ് ഡിസംബർ 16 ന് ന്യൂജഴ്സിയിലെ എഡിസനിൽ  രണ്ടാമത്തെ കേന്ദ്രം തുറക്കുന്നു. 15 ന് വ്യാഴാഴ്ച രാവിലെ 11 മണി മുതൽ ആഘോഷമായ ഉദ്ഘാടന ചടങ്ങ് നടക്കും. ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ, മൾട്ടി-ലെവൽ കാർട്ടിങ് ട്രാക്കും പ്രീമിയർ എന്റർടെയ്ൻമെന്റുമാണ് ഒരുക്കുന്നത്,

എഡിസനിലെ 16 ഏക്കറിൽ 131,000 ചതുരശ്ര അടിയിൽ ലോകോത്തര നിലവാരത്തിലുള്ള കാർട്ടിങ്ങും പ്രീമിയർ വിനോദ അനുഭവവുമാണ് സൂപ്പർചാർജ്ഡ് സമ്മാനിക്കുന്നത്. ബിഗ് റൈഡ്, കിങ് കോങ് സ്‌കൾ ഐലൻഡ് തുടങ്ങിയ ത്രില്ലിങ് വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ ഉൾപ്പെടെ 160 ഓളം ഗെയിമുകൾ ഉൾക്കൊള്ളുന്ന രണ്ട് നിലകളുള്ള ഗെയിമിങ് ഏരിയ കുട്ടികൾക്ക് അത്യന്തം രസകരമായിരിക്കും. കൂടാതെ, വിജയികളെ കാത്ത് ഒരു സമ്മാന കേന്ദ്രവുമുണ്ട്.

exterior-perspective

ബയോണിക് ബംമ്പർ കാർസ് അരീന മികച്ചതും വിശാലവുമായ ഇൻഡോർ ബംമ്പർ കാർ അനുഭവം പ്രദാനം ചെയ്യുന്നു. കൂടാതെ ഇവിടം  ആവേശകരമായ ബംമ്പർ കാർ വിനോദം ആഗ്രഹിക്കുന്ന ഏതൊരു പ്രായത്തിലുള്ളവർക്കും അനുയോജ്യമാണ്.

അതിശയകരമായ ബർഗറുകളും, ഫ്രഞ്ച് ഫ്രൈയും ഉൾപ്പെെടയുള്ളവ നൽകുന്ന റെസ്റ്ററന്റും ഇവിടെ പ്രവർത്തിക്കുന്നു.  21 വയസ്സിന് മുകളിലുള്ളവർക്ക്  ബിയറുകൾ, ലോകോത്തര കോക്ക്ടെയിലുകൾ എന്നിവയും വാഗ്ദാനം ചെയ്യുന്നു. എഡിസനില്‍ സൂപ്പർചാർജ്ഡ് എന്റർടൈൻമെന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ കമ്പനിയുടെ പ്രസിഡന്റ് സ്റ്റീഫന്റെയും സിഇഒ സാന്ദ്ര സാംഗർമാനോയുടെയും മൂന്നു വർഷത്തെ സ്വപ്നം യാഥാർഥ്യമാകുകയാണ്.

super-charged

കൂടുതൽ വിവരങ്ങൾക്ക് 754-230-0379 എന്ന നമ്പരിലോ thoule@superchargede.com എന്ന വിലാസത്തിലോ, എക്സിക്യൂട്ടീവ് സെയിൽസ് മാനേജർ തോമസ് ഹൂളുമായി ബന്ധപ്പെടുക. ഓഫറുകള്‍ സംബന്ധിച്ച വിവരങ്ങൾക്ക് www.SuperchargedE.com/Edison സന്ദർശിക്കുക.  550 ജീവനക്കാരെ എഡിസനിൽ നിയമിക്കുന്നുണ്ട്. താൽപ്പര്യമുള്ള  ഉദ്യോഗാർഥികൾക്ക് CareersNJ@SuperchargedE.com ബന്ധപ്പെടാം. മറ്റു വിവരങ്ങൾക്ക് www.SuperchargedE.com സന്ദർശിക്കുക, അല്ലെങ്കിൽ cbrowning@superchargede.com എന്ന വിലാസത്തിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറെ ബന്ധപ്പെടാം.

English Summary: 'World's Largest' Go-Kart racing track is about to open in New Jersey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS