ADVERTISEMENT

ഷിഗൺ ∙ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജ്വേറ്റ്സ്‌ (എകെഎംജി) അപലപിച്ചു.  ഡോക്ടർമാരെയും ആതുരശുശ്രൂഷ രംഗത്തു പ്രവർത്തിക്കുന്നവരെയും ആക്രമിക്കുന്നത് തികച്ചും അപലപനീയവും കുറ്റകരവുമാണെന്ന് എകെഎംജി പ്രസിഡന്റ് ഡോ. ഗീത നായർ പറഞ്ഞു. ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് എ.കെ.എം.ജി, ഐ.എം.എ-കേരള, കെ.ജി.എം.സി.ടി.എ എന്നീ സംഘടനകൾ സംയുക്തമായി കേരള സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും ഗീത നായർ പറഞ്ഞു. 

 

ആക്രമണത്തിന് ഇരയായ വനിത ഡോക്ടർക്ക് പിന്തുണ നൽകുന്നതോടൊപ്പം ആതുരശുശ്രൂഷ രംഗത്തുള്ളവർക്ക്‌ സംരക്ഷണം ഉറപ്പാക്കുവാനുള്ള നടപടികൾ സ്വീക്കണമെന്ന് എ.കെ.എം.ജി പ്രസിഡന്റ് ഇലക്ട് ഡോ. സിന്ധു പിളള ‍ആവശ്യപ്പെട്ടു.  ആക്രമണം നാടിന് നാണക്കേട് ഉണ്ടാക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും എ.കെ.എം.ജി ബോർഡ് ഓഫ് ട്രസ്റ്റിസ് ചെയർമാൻ ഡോ. മജീദ് പടുവന, എ.കെ.എം.ജി മുൻ പ്രസിഡന്റും എ.എ.പി.ഐ അംഗവുമായ ഡോക്ടർ സുബ്ര ഭട്ട് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com