ഫിലഡൽഫിയ ∙ ഫിലഡൽഫിയായിലെ മലയാളികളുടെ പ്രശസ്ത സംഘടനയായ സിമിയോയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 2022 ഡിസംബർ 10 ശനിയാഴ്ച രാവിലെ പത്തു മുതൽ ഫിലഡൽഫിയ വെൽഷ് റോഡിലുള്ള സിറോമലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ (608 Welsh Rd, Philadelphia, PA 19115) നടത്തും.
കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി നടത്താൻ സാധിക്കാതെ പോയ ക്രിസ്മസ് ആഘോഷ പരിപാടി ഈ വർഷം വളരെ വിപുലമായി നടത്തുകയാണ്. ഫിലഡൽഫിയ സിറ്റി കൗൺസിൽ മൈനോരിറ്റി ചെയർമാൻ ഡേവിഡ് ഓ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഫിലഡൽഫിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. റൈസിങ് സ്റ്റാർസിന്റെ വിവിധ കലാപരിപാടികൾക്കൊപ്പം സിമിയോ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.