ഡാലസിൽ ഡിസംബർ 12ന് പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കുന്നു

fiacona
SHARE

ഡാലസ് ∙ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻ ഇൻ നോർത്ത് അമേരിക്കാ (ഫിയാക്കോന) ഡിസംബർ 12ന് ഡാലസിലെ ഫ്രിസ്ക്കൊവിൽ പ്രത്യേക പ്രാർഥനാ സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബർ 12 തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ ഫ്രിസ്ക്കൊ ലബനൻ റോഡ് ലെബനൻ ബാപ്റ്റസ്റ്റ് ചർച്ചിൽ വച്ചു നടക്കുന്ന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.

യുഎസ് ചാരിറ്റി മുഖേന ഇന്ത്യയിൽ നടത്തുന്ന പ്രവർത്തനങ്ങളെകുറിച്ചു ക്രിസ്ത്യൻ സംഘടനകൾക്ക് അവബോധം നൽകുക എന്നതു കൂടിയാണ് യോഗത്തിന്റെ മുഖ്യ ലക്ഷ്യമെന്ന് സംഘാടകർ ചൂണ്ടികാട്ടി. റവ. അലക്സ് യോഹന്നാൻ, ഫാ. ബിനു തോമസ്, പാസ്റ്റർ ബൈജു ഡാനിയേൽ എന്നിവർ ഉൾപ്പെടെ 24 അംഗ കമ്മറ്റിയെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് രൂപീകരിച്ചിരിക്കുന്നത്.

സമ്മേളനത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി അറിയിക്കണമെന്നും ഡിന്നർ ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 738 4704 മായി ബന്ധപ്പെടുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS