മിസിസാഗ ∙ ഒന്റാരിയോ റീജനൽ മലയാളി അസോസിയേഷൻ (ഓർമ) ക്രിസ്മസ്- പുതുവൽസരാഘോഷം ‘നുവേലോ’ ഡിസംബർ 18 ഞായറാഴ്ച നടക്കും. വൈകിട്ട് അഞ്ചിന് ജോൺ പോൾ സെക്കൻഡ് പോളിഷ് കൾച്ചറൽ സെന്ററിലാണ് ആഘോഷം. ടിക്കറ്റ് വിതരണോദ്ഘാടനം മെഗാ സ്പോൺസർകൂടിയായ റിയൽറ്റർ മനോജ് കരാത്ത (ദ് കനേഡിയൻ ഹോം) നിർവഹിച്ചു. ഫാഷൻ ഫിയേസ്റ്റ, കാരൾ ഗാന മൽസരം, നൃത്ത സംഗീത പരിപാടികൾ തുടങ്ങിയവയാണ് ആഘോഷത്തിന് പൊലിമയേകുകുയെന്ന് പ്രസിഡന്റ് ശ്രീജ ശിവൻകുട്ടിയും സെക്രട്ടറി ജിന്റോ മാത്യുവും അറിയിച്ചു. സജി ലാലാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ.
സീനിയർ കിഡ്സ് ഇതോടൊപ്പം ഫുഡ് ഡ്രൈവും നടത്തുന്നുണ്ട്. 25 ഡോളറാണ് ടിക്കറ്റ് നിരക്ക്. കുടുംബത്തിന് 60 ഡോളർ. മറ്റു നിരക്കുകൾ: കുട്ടികൾ-10, വിദ്യാർഥികൾ- 15, മുതിർന്ന പൗരന്മാർ- 20 ഡോളർ.