ന്യൂയോർക്ക് ∙ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോൺസൺ പർമാർ, (35) അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ. റീനു ആമസോണിൽ ഐടി ഉദ്യഗസ്ഥയായിരുന്നു.
ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് ജോൺസൺ കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോൺസൺ ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോൺ മാത്യു), ജോൺസൺ (ആൻസി ജോൺസൺ) എന്നവരാണ് സഹോദരങ്ങളാണ്.
ഡിസംബര്‍ 12 തിങ്കളാഴ്ച സംസ്‌കാര ചടങ്ങുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളോവുസ് മെത്രാപ്പൊലീത്ത മുഖ്യ കാർമികനായിരിക്കും. പൊതുദര്‍ശനം: ഡിസംബര്‍ 11 ഞായര്‍ വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍, 1333 വെല്ഷ് റോഡ്, ഹണ്ടിംഗ്ടണ്‍ വാലി, പെന്‍സിൽവാനിയ-19006. സംസ്‌കാര ശുശ്രൂഷ ഡിസംബര്‍ 12 രാവിലെ 9 മണിക്ക് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍. തുടര്‍ന്ന് സംസ്‌കാരം പൈന്‍ ഗ്രോവ് സെമിത്തേരിയിൽ, 1475 വെസ്റ്റ് ക്ണ്ടി ലൈന്‍ റോഡ്, ഹാറ്റ്‌ബോറോ, പെന്‍സിൽവാനിയ-19040.
വാർത്ത ∙ ജോയിച്ചൻ പുതുക്കുളം