ADVERTISEMENT

ഷിക്കാഗോ∙ അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫൊക്കാനയുടെ വിമന്‍സ്ഫോറം കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഴ്സിങ് വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ് നൽകുന്നതാണെന്നു വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് അറിയിച്ചു. അംഗീകൃത നഴ്സിങ് കോളജുകളില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.

മാര്‍ക്ക് ലിസ്റ്റിന്‍റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ അല്ലെങ്കില്‍ മേൽപറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിച്ചുകൊണ്ടുള്ള അംഗീകൃത നഴ്സിങ് കോളജിന്‍റെ സീലോടു കൂടിയ പ്രിന്‍സിപ്പലിന്‍റെ കത്ത് എന്നിവ അപേക്ഷയോടൊപ്പം അയയ്ക്കേണ്ടതാണ്.

അവസാന തീയതി: ഫെബ്രുവരി 25, 2023.

E-mail: fokanawf4@gmail.com

വിശദവിവരങ്ങള്‍ക്ക്:

ഡോ. ബ്രിജിറ്റ് ജോര്‍ജ് (847) 208 1546, ഉഷ ചാക്കോ (845) 480 9213.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നഴ്സിങ് വിദ്യാർഥികളെ സഹായിക്കുന്ന ഈ പ്രോജക്ടിനു നേതൃത്വം നൽകുന്ന ഫൊക്കാന വിമന്‍സ് ഫോറം ഭാരവാഹികളെയും പ്രവര്‍ത്തകരെയും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷറര്‍ ബിജു കൊട്ടാരക്കര എന്നിവര്‍ അഭിനന്ദിച്ചു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com