കാണാതായ കുട്ടികളെ കണ്ടെത്താൻ പൊലീസ് സഹായമഭ്യർഥിച്ചു

missing-sisters
SHARE

മെക്കിനി (ഡാലസ്) ∙ ഡാലസിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒൻപതും വയസ്സ് പ്രായമുള്ള സഹോദരിമാരെ കണ്ടെത്തുന്നതിന് പൊലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു.

Read also :കലിഫോർണിയായിൽ 10 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ

പിതാവിനെ കാണാനാണ് രണ്ടുപേരും പിതാവ് താമസിക്കുന്ന മെക്കിനിയിൽ വ്യാഴാഴ്ച എത്തിയത്. സെൻട്രൽ എക്സ്പ്രസ്‌വേക്കും വെർജിനിയ പാർക്ക് ‌വേക്കും സമീപമുള്ള സിസി പിസായുടെ സമീപത്തു നിന്നും പിതാവിന്റെ അമ്മയാണ് രണ്ടുകുട്ടികളെയും കാറിൽ കയറ്റി കൊണ്ടുപോയത്. വൈകിട്ട് 6 മണിയോടെയാണ് സംഭവം. അമ്മയും മകനും ഈ തട്ടിക്കൊണ്ടുപോകലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

justin-burns

കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ്  ജസ്റ്റിൻ ബേൺസിനെ പൊലീസ് അറസ്റ്റു ചെയ്ത് കോളിൻ കൗണ്ടി ജയിലിലടച്ചു. ജെന്നിഫർ (6), ജെസ്സിക്ക (9) എന്നിവരെ കണ്ടെത്താൻ പൊലീസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. 60 വയസ്സുള്ള കുട്ടികളുടെ മുത്തശ്ശിയാണ് കുട്ടികളെ കൊണ്ടുപോയത്.

കുട്ടികളുടെ ജീവനു ഭീഷണിയുണ്ടെന്നും ഇവരെ കണ്ടെത്താൻ സഹായിക്കണമെന്നും വിവരം ലഭിക്കുന്നവർ മെക്കിനി പൊലീസിനെ 972 547 2758 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.

English Summary: Police ask for public help to find siblings missing from Dallas 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA