ADVERTISEMENT

ഹൂസ്റ്റൺ ∙ ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫറൻസും മാർച്ച് 2 മുതൽ 4 വരെ നടത്തുന്നതിനുള്ള ആലോചനാ യോഗം ഭദ്രാസന മെത്രാപ്പൊലീത്ത അഭി.ഡോ.തോമസ്സ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ ഫ്രസ്നോ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ നടന്നു.  അസംബ്ലിയുടെ നടത്തിപ്പിനായി അഭി. മാർ ഇവാനിയോസ് രക്ഷാധികാരിയും ഭദ്രാസന സെക്രട്ടറി റവ. ഫാ. മാത്യൂസ് ജോർജ്ജ് ജനറൽ കൺവീനറുമായി ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപകീരിച്ചു . 

 വിവിധ കമ്മിറ്റികളുടെ ചുമതലകൾ ഹൂസ്റ്റൺ റീജനിലുള്ള ഓരോ ഇടവകയും ഏറ്റെടുത്തു. വർഷിപ്പ് റവ.ഫാ. പി.എം. ചെറിയാൻ സെൻറ് തോമസ് കത്തീഡ്രൽ, റജിസ്ട്രേഷൻ ഫാ. ജേക്ക് കുര്യൻ സെൻറ് സ്റ്റീഫൻസ് ചർച്ച്, അലക്സ് വർഗ്ഗീസ്സ് (കൗൺസിൽ അംഗം), അക്കോമഡേഷൻ ഫാ. ജോൺസൺ പുഞ്ചക്കോണം സെൻറ് മേരീസ് ചർച്ച്, ജേസൺ തോമസ്സ് (കൗൺസിൽ അംഗം), ഫെസിലിറ്റി അറേഞ്ച്മെന്റ് ഫാ. തോമസ്സ് വർഗ്ഗീസ്സ് സെൻറ് ഗ്രീഗോറിയോസ്സ് ചർച്ച്,  ഫാ. ബിനുമാത്യു (കൗൺസിൽ അംഗം), ഫുഡ് ഫാ. ഐസക്ക് പ്രകാശ് സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ചർച്ച്, പ്രസാദ്ജോൺ(കൗൺസിൽ അംഗം), ട്രാൻസ് പോർട്ടേഷൻ ഫാ. രാജേഷ് കെ. ജോൺ സെൻറ് തോമസ്സ് കത്തീഡ്രൽ  ഫാ. ജോർജ്ജ് നൈനാൻ(കൗൺസിൽ അംഗം),ബിജോയ് തോമസ്സ്അംഗം), ന്യൂസ് കവറേജ് ചാർളി പടനിലം, ട്രാഫിക്ക് ഒ. ടി.  എബ്രഹാം , ജോൺസൺ വർഗ്ഗീസ്സ് ' ഹൗസ് കീപ്പിങ് സൂസൻ സുജിത്ത് മർത്ത് മറിയം സമാജം ഹൂസ്റ്റൺ റീജൻ, വെന്യു അറേൻജ്മെൻറ് സഖറിയാ റമ്പാൻ, മെഡിക്കൽടീം റവ.ഫാ. ഡോ. വി.സി.വർഗ്ഗീസ്സ് , ഡോ.ജസ്റ്റിൻ സഖറിയ, ഷീബാ കുര്യൻ ,ഡാർലീൻ ജോർജ്ജ് എന്നിവരെ നിയോഗിച്ചു. 

clergy-meeting-2

ഒക്ടോബറിൽ ഹൂസ്റ്റണിൽ നടക്കുന്ന മർത്ത -മറിയം സമാജം ഭദ്രാസന കോൺഫറൻസിന്റെ നടത്തിപ്പിനായി മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. ഐസക്ക് പ്രകാശ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റി കൺവീനർമാരെ ചുമതല ഏൽപിച്ചു. റവ. ഫാ. ഐസക്ക് പ്രകാശ് ക്രിതജ്ഞത പറഞ്ഞു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com