ഫിലഡൽഫിയ ∙ ഫിലഡൽഫിയിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഫാ. മാത്യു വർഗീസിന്റെ (ഷേബാലി അച്ചൻ) സംസ്കാര ശുശ്രൂഷ ഇന്ന് (ജനുവരി 24) രാവിലെ 9.30 (IST) ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 11.15നു തട്ട സെന്റ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ (കീരുകുഴി) പൊതു ദർശനവും, യാത്ര അയപ്പും. 12 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷയും നടക്കും.
സംസ്കാര ശുശ്രൂഷ ലൈവ് ആയി കാണാൻ ചുവടെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
www.facebook.com/ivanioslivebroadcast.in
www.youtube.com/Ivaniosmedia