ADVERTISEMENT

ഷിക്കാഗോ ∙ കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും ക്നാനായ സമുദായത്തിന് ഊടും പാവും നെയ്ത പൂർവ്വ പിതാക്കന്മാരുടെ ഓർമചാരണവും ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും. ഡെസ്പ്ലൈൻസിൽ ഉള്ള കെസിഎസ് കമ്മ്യൂണിറ്റി സെൻട്രലിൽ വച്ചാണ് പരിപാടി. 

1911 ഓഗസ്റ്റ് 29ന് തെക്കുംഭാഗർക്കായി, വിശുദ്ധ പത്താം പിയൂസ് അനുവദിച്ചു നൽകിയ കോട്ടയം രൂപത, മാക്കിൽ പിതാവിന്റെ കണ്ണീരിന്റെ പുത്രി എന്നാണ് അറിയപ്പെടുന്നത്. അന്നുതൊട്ട് ഇന്നുവരെ കോട്ടയം രൂപതയെ അതിന്റെ വംശശുദ്ധിയും യശസ് ഉയർത്തി വളർത്തിയ, പൂർവ്വപിതാക്കന്മാരായ മാർ മത്തായി മാക്കിൽ, മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ, മാർ തോമസ് തറയിൽ, മാർ കുര്യാക്കോസ് കുന്നശ്ശേരി എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. 

ക്നാനായ സമുദായം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ, യശശരീരരായ ഈ പിതാക്കന്മാരുടെ അനുഗ്രഹവും, കാവൽ പരിരക്ഷയും സമുദായത്തിന് ഉണ്ടാകട്ടെയെന്നു പ്രാർഥിക്കുന്നു. ഏവരെയും ഫെബ്രുവരി അഞ്ചിലെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com