ADVERTISEMENT

ടൊറന്റോ ∙ സെന്റ്‌ ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ ഇടവകയുടെ (പ്രൊഫഷണൽ കോർട്ട് ചർച്ച്‌) 2023ലെ ഭരണ സമിതി ചുമതല ഏറ്റെടുത്തു. ഡിസംബറിൽ ചേർന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ട്രസ്റ്റി: ബിജു മാത്യു, സെക്രട്ടറി: ജിജോ പീറ്റർ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ: ജോൺ മാത്തൻ, ജോർജ്‌ എം ജോർജ്‌, തോമസ് ജോഷ്വ, വർഗീസ് ഡാനിയൽ‌, ബിനു ജോഷ്വ, പ്രവീൺ ജേക്കബ്, സുന ചെറിയാൻ, ഓഡിറ്റർമാർ: സോണി പാപ്പച്ചൻ, സഞ്ജീവ് എബ്രഹാം എന്നിവരാണ് ചുമതല ഏറ്റെടുത്തത്.

കോവിഡിന് ശേഷം പുതിയ അംഗങ്ങളുടെ വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചു. അവരെ സഹായിക്കുന്നതിന് വിവിധ പദ്ധതികളും കൂടുതൽ സാമൂഹ്യ സേവന പദ്ധതികൾക്കും പുതിയ കമ്മിറ്റി രൂപം നൽകുന്നുണ്ട്. ഇടവക വികാരി ഫാ. തോമസ് പി ജോണിന്റെയും ഇടവകയുടെ ആധ്യാത്മിക സംഘടനകളുടെയും നേതൃത്വത്തിലാണ് സേവന പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 1969ല്‍ സ്‌ഥാപിതമായ ടൊറന്റോയിലെ ആദ്യ ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയാണ് സെന്റ് ഗ്രിഗോറിയസ് ചർച്ച്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com