ADVERTISEMENT

വാഷിങ്ടൻ ∙ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ മികച്ച എംപിക്കുള്ള പുരസ്കാരം രാജ്യസഭ എം.പി. ഡോ.ജോൺ ബ്രിട്ടാസിന് നൽകുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഡോ. ബാബു സ്‌റ്റീഫൻ അറിയിച്ചു. ഏപ്രിൽ ആദ്യ വാരത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഫൊക്കാനാ കേരളാ കൺവൻഷനിൽ വച്ച് പുരസ്കാരം നൽകും.  

 

2021 ഏപ്രിൽ  രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം  പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ വളരെ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ വിവിധ വികസന പ്രവർത്തനങ്ങളില്‍ അദ്ദേഹം തന്റെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള എം പി മാരിൽ പാർലമെൻറിൽ ഏറ്റവും കൂടുതൽ ഹാജർ നിലയുള്ളയുള്ളതും ഏറ്റവും കൂടുതൽ സ്വകാര്യ ബിൽ അവതരിപ്പിച്ചതും ബ്രിട്ടാസ് ആണ്. ഏതാണ്ട് 303 ഡിബേറ്റുകളിൽ പാർലമെന്റിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

 

മാധ്യമ പ്രവർത്തനം സാമൂഹ്യ പ്രവർത്തനം കൂടിയാണന്ന് നമുക്ക് കാട്ടിത്തന്ന ജോൺ ബ്രിട്ടാസ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ സാമൂഹ്യ , സാംസ്കാരിക, വികസന പ്രവർത്തങ്ങൾക്ക് നൽകിയ സംഭാവനകളെ മാനിച്ചാണ് ഫൊക്കാന മികച്ച എം.പി ക്കുള്ള പുരസ്കാരം നൽകുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്‌റ്റീഫൻ പറഞ്ഞു. കഴിഞ്ഞ ഫൊക്കാന ഫ്ലോറിഡ നാഷനൽ കൺവൻഷന്റെ നിറസാന്നിദ്ധ്യമായിരുന്ന ഡോ. ജോൺ ബ്രിട്ടാസ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവി വാഗ്ദാനമാണെന്ന് ഫൊക്കാന ജനറൽ ജനറൽ സെക്രട്ടറി ഡോ. കല ഷഹി പറഞ്ഞു. ഫൊക്കാനയുടെ പുരസ്കാരം നേടിയ ജോൺ ബ്രിട്ടാസിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ട്രഷറാർ ബിജു കൊട്ടാരക്കര അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com