ഒഐസിസി യുഎസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ന്
Mail This Article
ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസിയുഎസ്എ) യുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച വൈകുന്നേരം 5.30 ന് നടക്കും. സ്റ്റാഫോർഡിലുള്ള അപ്ന ബസാർ റസ്റ്റോറന്റിൽ വച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. (2437 FM 1092 Rd, Missouri City, TX 77459).
240 ഡിസ്ട്രിക്ട് കോർട്ട് ജഡ്ജ് ആയി ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ അഭിമാനം ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകും
ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഒഐസിസി ദേശീയ ഭാരവാഹികളായ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവരോടൊപ്പം റീജനൽ, ചാപ്റ്റർ നേതാക്കളും മറ്റ് സാമൂഹ്യ സാംസ്കാരിക നേതാക്കളും പങ്കെടുത്ത് ആശംസകൾ നേർന്നു സംസാരിക്കും. ഈ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
വാവച്ചൻ മത്തായി (പ്രസിഡന്റ്): 832 468 3322, ജോജി ജോസഫ് (ജനറൽ സെക്രട്ടറി) : 713 515 8432 , തോമസ് വർക്കി ( ട്രഷറർ) : 281 701 3220