ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ജനുവരി 29  ഞായറാഴ്ച മുതൽ ഫെബ്രുവരി 1  ബുധനാഴ്ച വരെ  മൂന്ന് നോമ്പ് ആചരണത്തിന്റ ഭാഗമായി പ്രത്യക പ്രാർഥനകളും വചന ശുശ്രൂഷയും നടക്കും. ശുശ്രൂഷകൾക്ക്  മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും.

വലിയ നോമ്പ് ആരംഭിക്കുന്നതിന് 18 ദിവസം മുൻപുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാൽ മൂന്നു നോമ്പ് 'പതിനെട്ടാമിടം' എന്ന് കൂടി അറിയപ്പെടുന്നു. ജനുവരി 29, 30, 31 (ഞായർ, തിങ്കൾ, ചൊവ്വാ) ദിവസങ്ങളിൽ വൈകിട്ട് 7 നു മൂന്ന് നോമ്പിലെ പ്രത്യേക സന്ധ്യാ നമസ്കാരം നടക്കും. ജനുവരി 31 ചൊവ്വാഴ്ച്ച  വൈകിട്ട് 7 -മണിക്ക് നടക്കുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷ/dക്കും മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് പ്രധാന കാർമികത്വം വഹിക്കും. ഹൂസ്റ്റണിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങളിലെ വികാരിമാരും വിശ്വാസികളും  പങ്കെടുക്കും.

സമാപന ദിവസമായ ബുധനാഴ്ച (ഫെബ്രുവരി 1) വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനയ്ക്ക് വികാരി റവ.ഫാ. ജോൺസൺ പുഞ്ചക്കോണം നേതൃത്വം നൽകും. നോമ്പാചരണത്തിലും, പ്രാർഥനകളിലും എല്ലാ  വിശ്വാസികളെയും  ക്ഷണിക്കുന്നതായി വികാരി റവ.ഫാ.ജോൺസൺ പുഞ്ചക്കോണം, സെക്രട്ടറി മിസ്റ്റർ.ബ്ലസൺ വർഗ്ഗീസ്, ട്രസ്റ്റി മിസ്റ്റർ തോമസ് വർഗ്ഗീസ് എന്നിവർ അറിയിച്ചു

 കൂടുതൽ വിവരങ്ങൾക്ക്

Fr.Johnson Punchakonam (Vicar) 770-310-9050

 Mr. Thomas Varghese (Treasurer) 832-875-4780

 Mr. Blesson Varghese (Secretary) 281-300-6395

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com