ന്യൂയോർക്ക് ∙ ബ്ലൂ ബെൽ മ്യൂസിക്കിന്റെ ദി റിട്ടേൺ എന്ന ആൽബം റിലീസിങ്ങിനൊരുങ്ങുന്നു. ഓ ലോർഡ് മൈ ഗോഡ് എന്ന ഇംഗ്ലീഷ് ആൽബത്തിന്റെ മലയാളം പരിഭാഷയുമായാണ് ബ്ലൂ ബെൽ സംഗീതാസ്വാദക മനസിലേക്ക് എത്തുന്നത്. ദി റിട്ടേൺ സംഗീത ആസ്വാദകർക്കു വേറിട്ട അനുഭവം ആയിരിക്കുമെന്ന് ബ്ലൂ ബെല്ലിനു വേണ്ടി ജോഷിൻ ജോയ് അറിയിച്ചു.
ഫിന്നി തോമസ് സംവിധാനം ചെയ്യുന്ന ആൽബത്തിൽ പാടിയിരിക്കുന്നത് ഗ്ലാഡി മേരി , ശ്രയ എൽസ ജിജി, രൂത്ത് മേരി രാജി, പ്രൈസി പി. ഫിലിപ്പ് , ഗോഡ്‌വിൻ എബ്രഹാം , മാത്യു സാബു , കെവിൻ പി. എബ്രഹാം, ജോസഫ് ജയിംസ് എന്നിവരാണ്. ജോസി പ്ലാത്തനത്താണ് മീഡിയ കോ ഓർഡിനേറ്റർ ആയി പ്രവർത്തിച്ചിരിക്കുന്നത് .