ADVERTISEMENT

ക്ലാസിഫൈഡ് ഡോക്യുമെന്റ്സ് എവിടെ നിന്നും പൊട്ടി മുളച്ച് വരാമെന്ന സാഹചര്യത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന മുൻ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും സ്വമേധയാ മുന്നോട്ടു വന്ന് തങ്ങളുടെ കൈവശം രഹസ്യ രേഖകൾ കണ്ടെത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണമെന്ന് ഒരു ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ഇതേകുറിച്ച് പ്രതികരിക്കുവാൻ നാഷണൽ ആർക്കൈവ്സ് വിസമ്മതിച്ചു.

മുൻ പ്രസിഡന്റുമാരായ ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ളിയു ബുഷ്, ബറാക്ക് ഒബാമ, വൈസ് പ്രസിഡന്റുമാരായ അൽഗോർ, ഡാൻ ക്വൊയൽ, ഡിക്ക് ചെയ്നി എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെടുക. മുൻ പ്രസിഡന്റും വിപിയുമായ ഡോണൾഡ് ട്രംപും മൈക്ക് പെൻസും ഇതിന് മുൻപു തന്നെ അന്വേഷണ വിധേയരാണ്.  സാധാരണ ഗതിയിൽ സ്ഥാനം ഒഴിയുന്ന പ്രസിഡന്റുമാരും വിപിമാരും പ്രസിഡൻഷ്യൻ റിക്കാർഡ്സ് ആക്ട് പ്രകാരം അധികാരം ഒഴിയുമ്പോൾ രഹസ്യരേഖകൾ നാഷണൽ ആർക്കൈവ്സിന് കൈമാറണം.

അധികാരത്തിലിരിക്കുമ്പോൾ കൈവശം വരുന്ന രഹസ്യ രേഖകൾ അറിഞ്ഞോ അറിയാതെയോ സ്വന്തം ബാഗിലോ സ്വന്തം വീട്ടിലെ സോഫയുടെ കുഷന് അടിയിലോ ഗരാജിലോ പ്രിയപ്പെട്ട കാറിന്റെ ട്രങ്കിലോ മറന്നു വയ്ക്കുകയും പിന്നീട് അധികാര കേന്ദ്രങ്ങളെ തിരിച്ചേല്പിക്കുവാൻ മറക്കുകയും ചെയ്യുന്നത് ക്രിമിനൽ ഉദ്ദേശത്തോടെ ആയിരുന്നു എന്ന് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതലയായി മാറുന്നു.

 

ക്രിമിനൽ ഇന്റന്റ്, മെൻസ് റിയ, കുറ്റം ചെയ്യണം എന്ന ഉദ്ദേശത്തോടെയുള്ള പ്രവർത്തി എന്നിവ തെളിയിക്കുക വിഷമകരമാണ്. തന്റെ തിരഞ്ഞെടുപ്പ് പരാജയം നീതിപൂർവം ആയിരുന്നില്ല എന്നാരോപിച്ച ട്രമ്പ് മാത്രമാണ് തന്റെ പക്കലുള്ള രഹസ്യ രേഖകൾ എഫ്ബിഐയ്ക്കു കൈമാറില്ലെന്നും രേഖകൾ കണ്ടുകെട്ടാൻ എത്തിയ ഉദ്യോഗസ്ഥരെ നേരിടാൻ ശ്രമിച്ചതും. ഈ നടപടികൾക്ക് ട്രമ്പ് വിചാരണ നേരിടുന്നു. ഒരു പടുകൂറ്റൻ രഹസ്യരേഖകളുടെ ശേഖരം വളരെ വ്യക്തമായ കുറ്റാരോപണങ്ങളിലേയ്ക്കു നയിക്കും. വിചാരണയും അന്തിമ വിധിയും നേട്ടങ്ങളായില്ലെങ്കിലും മുൻ സെക്യുരിറ്റി ഏജൻസി കോൺട്രാക്ടർ ഹരോൾഡ് മാർട്ടിൻ 20 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ 50 ടെറബൈറ്റ്സ് രഹസ്യരേഖകൾ‍ 500 മില്യൻ പേജുകൾ സ്വായത്തമാക്കി എന്നായിരുന്നു ആരോപണം. ആരോപിതൻ അറിഞ്ഞുകൊണ്ട്, മനഃപൂർവം കുറ്റം ചെയ്തു എന്നാണ് ഗവൺമെന്റിന് തെളിയിക്കുവാനുള്ളത്. ഇതിന് ഉപരിയായി ഒരു ഗവൺമെന്റ് ജീവനക്കാരൻ യാതൊരു അധികാരവും ഇല്ലാത്ത മറ്റൊരു ജീവനക്കാരനുമായോ താല്ക്കാലിക ജീവനക്കാരനുമായോ രഹസ്യരേഖകൾ പങ്കുവെച്ചു എന്നതും പ്രോസിക്യൂട്ട് ചെയ്യാൻ കാരണമാണ്.

ഒരു ഉന്നത ഗവൺമെന്റ് പദവിയോ, മുൻ പദവിയോ, പ്രസിഡൻസി ഉൾപ്പെടെ പ്രോസിക്യൂഷന് എതിരെ പ്രതിരോധ കവചമാവില്ല. എന്നാൽ ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ചില ഉന്നത ഉദ്യോഗസ്ഥരുടെ കേസുകളിൽ ഡീലുകൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ആരോപണമുണ്ട്. ഒരു മുൻ നാഷണൽ സെക്യുരിറ്റി അഡ്‍വൈസർ സാൻഡി ബെർഗർ നാഷണൽ ആർക്കൈവ്‍സിൽ നിന്ന് അഞ്ച് രഹസ്യരേഖകളുടെ കോപ്പികൾ എടുത്തതിന് 50,000 ഡോളർ പിഴയും. സാമൂഹ്യ സേവനവും വിധിച്ച് കേസ് ഒതുക്കി തീർത്തത് ഒരു ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com