ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 13–ാമത്തെ വീടിന്റെ താക്കോൽദാന കർമം പ്രസിഡന്റ് ജോഷി വള്ളിക്കളം നിർവഹിച്ചു. കേരളത്തിൽ വീടില്ലാതെ കഷ്ടപ്പെടുന്ന നിർധനരായ കുടുംബങ്ങൾക്കുള്ള ഭവന പദ്ധതി മുൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടന്റെ കാലഘട്ടത്തിൽ തുടങ്ങിയത് 2023–ൽ ഇപ്പോഴത്തെ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ കാലഘട്ടത്തിലും തുടരുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ എന്നും ഷിക്കാഗോ മലയാളി അസോസിയേഷൻ കേരളത്തിനൊപ്പം നിന്നിട്ടുണ്ട്.

key-handing-over-cma

അസോസിയേഷൻ കേരളത്തിൽ പണിതു കഴിഞ്ഞതും പണിതുകൊണ്ടിരിക്കുന്നതുമായ വീടുകളെല്ലാം സാമൂഹികപ്രവർത്തക ഡോ. എം. എസ്. സുനിലിന്റെ നേതൃത്വത്തിലാണ്. ഏറ്റവും ചെലവു കുറഞ്ഞ രീതിയിൽ വീടുകൾ നിർമിച്ചു നൽകുന്നതിലുള്ള നന്ദിയും അസോസിയേഷൻ ഡോ. എം. എസ്. സുനിലിനെ അറിയിച്ചു.

key-handing-over-cma-2

ഡോ. എം. എസ്. സുനിലിന്റെ 267–ാമത്തേതും, ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ മോനു വർഗീസിന്റെ രണ്ടാമത്തേതും, അസോസിയേഷന്റെ 13–ാമത്തെ വീടുമാണ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ പൂവൻ മലയിൽ പാസ്റ്റർ ജോയിയും ഭാര്യ ജെയ്സിയും ഉൾപ്പെടെ അഞ്ചു അംഗങ്ങൾ ഉൾക്കൊള്ളുന്ന കുടുംബത്തിനുള്ള വീടാണ് കഴിഞ്ഞ ദിവസം അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളം താക്കോൽദാനം നിർവഹിച്ചത്.

പ്രസ്തുത ചടങ്ങിൽ സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ, പ്രോജക്ട് കോ–ഓർഡിനേറ്റർ കെ. പി. ജയലാൽ, സാജൻ വള്ളിക്കളം, ബോബൻ അലോഷ്യസ്, നജ്മ ബോബൻ, ജൂബി വള്ളിക്കളം എന്നിവർ സന്നിഹിതരായിരുന്നു. അസോസിയേഷനു വേണ്ടി രണ്ടു ഭവനം നിർമിച്ചു നൽകുന്നതിനു വേണ്ട സാമ്പത്തിക സഹായം തന്നു സഹായിച്ച മോനു വർഗീസിന് അസോസിയേഷൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

key-handing-over-cma-3

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഭവന നിർമാണ പദ്ധതിയിൽ സഹായിക്കുന്നതിന് താൽപര്യമുള്ളവർ ജോൺസൺ കണ്ണൂക്കാടൻ (847–477–0564), ഷൈനി തോമസ് (847–209–2266) എന്നിവരെ സമീപിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com