ADVERTISEMENT

ഹൂസ്റ്റൺ ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ ഇന്ത്യയുടെ 74- മത് റിപ്പബ്ലിക് ദിനമാഘോഷിച്ചു. അതോടൊപ്പം ലോകജനതയുടെ ആരാധ്യനായ മഹാത്മാഗാന്ധിയുടെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുകയും ചെയ്തു.

oicc-houston-2

 

ജനുവരി 29 നു ഞായറാഴ്ച വൈകുന്നേരം മിസോറി സിറ്റി അപ്ന ബസാർ ഹാളിൽ നടന്ന ചടങ്ങുകൾ പ്രൗഢ ഗംഭീരമായിരുന്നു. ക്രിസ്റ്റൽ ജോസ് അമേരിക്കൻ ദേശീയഗാനമാലപിച്ചു, തുടർന്ന് നടന്ന ഇന്ത്യൻ ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ  മത്തായി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ  ചാപ്റ്റർ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഒഐസിസി യുഎസ്എ ദേശീയ ചെയർമാൻ ജെയിംസ് കൂടൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

oicc-houston-3

 

തുടർന്നു സമ്മേളനത്തിന്റെ മുഖ്യാതിഥിയായ മലയാളികളുടെ അഭിമാനമായ ജഡ്ജ് സുരേന്ദ്ര കെ പട്ടേലിനെ ദേശീയ പ്രസിഡന്റ് ബേബി മണക്കുന്നേൽ പൊന്നാടയണിയിച്ചു ആദരിച്ചു. തുടർന്ന് ബേബി മണക്കുന്നേൽ റിപ്പബ്ലിക്ക് ദിനാശംസകൾ നേർന്നതോടൊപ്പം കേരളത്തിലെ രാഷ്രീയ സാഹചര്യങ്ങളും കോൺഗ്രസ് പാർട്ടിയുടെ ഇടപെടലുകളും പ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് ജഡ്ജ് സുരേന്ദ്രൻ.കെ.പട്ടേൽ റിപ്പബ്ലിക്ക് ദിനസന്ദേശം നൽകി.  തുടർന്ന് സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു ആശംസകൾ അർപ്പിച്ചു.  

 

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് നേതൃത്വം നൽകുന്ന പൊന്നു പിള്ള, ജോയ്.എൻ ശാമുവേൽ, ബിബി പാറയിൽ, ഷീല ചെറു, സന്തോഷ് ഐപ്പ്, ബിജു ചാലയ്ക്കൽ, മിനി പാണഞ്ചെരി, ജോർജ് ജോസഫ്, പ്രതീശൻ പാണഞ്ചെരി, സജി ഇലഞ്ഞിക്കൽ, ജോർജ് കൊച്ചുമ്മൻ, വർഗീസ് ചെറു തുടങ്ങിയവർ ആശംസകൾ  അറിയിച്ചു.  തുടർന്ന് ഒഐസിസി യുഎസ്എ ഡാലസ് ചാപ്റ്റർ വൈസ് പ്രസിഡന്റ് ഫിലിപ്പ് ശാമുവെലിന്റെ അകാല നിര്യാണത്തിൽ സമ്മേളനം അനുശോചനം അറിയിച്ചു. ഒഐസിസി യുഎസ്എ ദേശീയ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദി പ്രകാശിപ്പിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com