ADVERTISEMENT

ഹൂസ്റ്റൺ∙ എസ്എംസിഎ (സിറോ മലബാർ കുവൈത്ത് നോർത്ത് അമേരിക്ക) യുടെ  ക്രിസ്മസ് പുതുവത്സര സംഗമം വൈവിധ്യമാർന്ന പരിപാടികളോടു കൂടി നടന്നു. മലയാള സിനിമാ ലോകത്തെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ജനമനസുകളിൽ ഇടം നേടിയ പ്രമുഖ സിനിമ താരം സിജോയ് വർഗീസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

smca-kuwait-na

 

ജനുവരി 14 ശനിയാഴ്ച സൂം പ്ലാറ്റ് ഫോമിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ രക്ഷാധികാരിമാരായ മാർ ജോസ് കല്ലുവേലി പിതാവ്‌  (ബിഷപ്പ് ഓഫ് മിസ്സിസാഗാ), മാർ ജോയ് ആലപ്പാട്ട്‌ പിതാവ് (ബിഷപ്പ് ഓഫ് ഷിക്കാഗോ) എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി. എസ്എംസിഎ ചെയ്തു വരുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിതാക്കന്മാർ പ്രത്യേകം അഭിനന്ദിച്ചു.

 

smca-kuwait-na-2

ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി പങ്കെടുത്തവരെയും അതിഥിതികളെയും സ്വാഗതം ചെയ്തു.എസ്എംസിഎ സമൂഹത്തിന്റെയും സഭയുടെയും വളർച്ചക്ക് എന്നും  മുതൽക്കൂട്ടായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നുവെന്നും തുടർന്നുള്ള പ്രവർത്തന ങ്ങളിലും പ്രാർത്ഥനാനിർഭരവും നിർലോഭവുമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും ജോമോൻ പറഞ്ഞു.

 

പ്രസിഡന്റ് ചെറിയാൻ മാത്യു അധ്യക്ഷപ്രസംഗം നടത്തി. എല്ലാവർക്കും ക്രിസ്മസ് പുതുവത്സരാശംസകളും അദ്ദേഹം നേർന്നു.

 

 സിജോയ് വർഗീസിന്റെ ഉദ്ഘാടന സന്ദേശത്തിൽ പുതിയ തലമുറയും അവരുടെ ആത്മീയ ഭൗതിക വളർച്ചയിൽ ആധുനിക ലോകത്തിൽ നേരിടുന്ന പ്രശ്നങ്ങളെയും കുറിച്ച് പ്രതിപാദിച്ചു. അദ്ദേഹം നയിച്ച "Interaction with Community: എന്ന പരിപാടി വളരെ ആവേശവും ഉണർവും നല്കിയതോടൊപ്പം ചിന്തോദീപകവുമായിരുന്നു.

 

എസ്എംസിഎ കുവൈറ്റ് പ്രസിഡണ്ട് സാൻസി ലാൽ വർക്കി, റിട്ടെണീസ് ഫോറം പ്രസിഡണ്ട് ജേക്കബ് പൈനേടത്ത്‌, എസ്എംസിഎ കുവൈറ്റ് നോർത്ത് അമേരിക്ക ട്രഷറർ ജോസ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

 

കുവൈത്ത്, കാനഡ, യൂഎസ്എ എന്നിവിടങ്ങളിൽ നിന്നു പങ്കെടുത്ത  എസ്എംസിഎ  കുടുംബാംഗങ്ങൾ അവതരിപ്പിച്ച ശ്രുതിമധുരമായ ഗാനങ്ങളും മറ്റു  വിവിധ കലാപരിപാടികളും ആഘോഷത്തിനു മാറ്റു കൂട്ടി. ബിജോയ് വർഗീസും ബെൻസി ബോബിയും എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് തോമസ് വിതയത്തിൽ നന്ദി പ്രകാശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com