ADVERTISEMENT

ന്യൂയോർക്ക് ∙ ഫൊക്കാന വനിതാ ഫോറത്തിന്റെ ന്യൂയോർക്ക് റീജിയനു പുതിയ ഭാരവാഹികൾ. കോർഡിനേറ്റർ: ഉഷ ചാക്കോ, സെക്രട്ടറി: ലതാ പോൾ, കൾച്ചറൽ കോർഡിനേറ്റർ: മേരികുട്ടി മൈക്കിൾ, കമ്മറ്റി അംഗങ്ങൾ: മേരി ഫിലിപ്പ്, ലീലാ മാരേട്ട്, രാജമ്മ പിള്ള, ഡെയ്‌സി തോമസ്, ഡോ. റെബേക്ക പോത്തൻ എന്നിവരെ നിയമിച്ചതായി വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു.

Also Read: സജിമോൻ ആന്റണി ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി

വിവിധ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ പ്രസ്ഥാനമാണ് ഫൊക്കാനയുടെ വനിതാ ഫോറം. നിർധനരും സമർഥരുമായ നഴ്സിംഗ് വിദ്യാർഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നൽകുമെന്നു ഡോ. ബ്രിഡിജിറ്റ്‌ ജോർജ്  അറിയിച്ചു. അംഗീകൃത നഴ്സിംഗ് കോളജുകളില്‍ പഠിക്കുന്നതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമായ കേരളത്തിലെ കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക.

ഫൊക്കാനാ ചാരിറ്റി രംഗത്ത് കൂടുതൽ സജീവമാകണമെന്നാണ് വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷേ, അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. അമേരിക്കയിൽ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം.  അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുമെന്നാണ് അഭിപ്രായം.

ശരിയായ ആശയങ്ങളെയും ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും ശരികളെ ബോധ്യപ്പെടുത്താനും കഴിയുന്ന വേദികൂടിയാണ് ഫൊക്കാന വനിതാ ഫോറത്തിന്റെ ലക്ഷ്യമെന്ന് ഡോ. ബ്രിജിറ്റ്‌ ജോർജ് അറിയിച്ചു. പുതുതായി തിരഞ്ഞടുത്ത ന്യൂയോർക്ക് റീജിയൻ ഭാരവാഹികൾക്കു ആശംസകൾ നേരുന്നതായി   പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോൺ, വനിതാ ഫോറം ദേശീയ ചെയര്‍പേഴ്‌സണ്‍ ഡോ. ബ്രിജിറ്റ്‌ ജോർജ് എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com