ADVERTISEMENT

ടൊറന്റോ ∙ കേരള കൾച്ചറൽ അസോസിയേഷൻ കാനഡ ഭാവിയിലെ അഭിനയ പ്രതിഭകൾക്ക് പ്രോത്സാഹനം നൽകുന്നതിനു ടാലന്റ് ഷോ സംഘടിപ്പിക്കുന്നു. ‘ഡെയർ ടു സിങ്ക്- സീസൺ 1’ എന്നാണ് പരിപാടിയുടെ പേര്. ചലച്ചിത്ര രംഗത്തിലെ ശബ്ദത്തിനനുസരിച്ചുള്ള ചുണ്ടുകളുടെ ചലനത്തിന് പ്രധാന്യം നൽകുന്നതാണ് പരിപാടി.

Also read: മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പ് കാലധ്യാനം ന്യൂജഴ്സിയിൽ...

ഒരു പാട്ടിനു ലിപ്സിങ്ക് ചെയ്തു പാടുകയോ, ഒരു രംഗത്തിലെ ശബ്ദത്തിനു അനുസരിച്ചു അഭിനയിക്കുകയോ, പാട്ടിനൊപ്പം നൃത്തം ചെയ്യുകയോ ആവാം. ചുണ്ടുകളുടെ ചലനങ്ങൾക്കാണ് മുഖ്യ പ്രാധാന്യം നൽകുന്നതെങ്കിലും, സ്വാഭാവികതയ്ക്കും ഭാവാഭിനയത്തിനും നൽകുന്ന പ്രാധാന്യവും പരിഗണിക്കും.

മൽസരത്തിനു പ്രായ പരിധിയില്ല. നൃത്തത്തിലോ പാട്ടിലോ അഭിരുചിയുള്ളവർക്കു മാത്രമാകും മുൻഗണന. സർഗ്ഗാത്മകത, രംഗത്തിന്റെ തുടർച്ച, അവതരണം, സ്വാഭാവികത്വം, സമന്വയനം എന്നീ മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും വിജയിയെ കണ്ടെത്തുക. ഒന്നാം സമ്മാനം 501 ഡോളറും രണ്ടാം സമ്മാനം 251 ഡോളറും മൂന്നാം സമ്മാനം 101 ഡോളറുമാണ്. ഫെബ്രുവരി അഞ്ചു മുതൽ മാർച്ച് 10 വരെ ലഭിക്കുന്ന ലഭിക്കുന്ന വിഡിയോകൾ മാത്രമാണ് പരിഗണിക്കുക.

നിബന്ധനകൾ

∙ വിഡിയോയുടെ ദൈർഘ്യം രണ്ടു മിനിറ്റിൽ കൂടാൻ പാടില്ല.

∙ എഡിറ്റിംഗോ മിക്സിങോ ഇല്ലാതെ ഒറ്റ ഷോട്ടിൽ ഷൂട്ട് ചെയ്ത വിഡിയോ ആയിരിക്കണം.

∙ എഫക്റ്റും ഫിൽറ്ററുകളും അനുവദനീയമല്ല.

∙ വ്യക്തികൾക്ക് മാത്രമേ പരിപാടിയിൽ പങ്കെടുക്കാനാകൂ (ഗ്രൂപ്പ് അനുവദനീയമല്ല)

∙ ഒരാൾക്ക് ഒരു എൻട്രി മാത്രം.

∙ ഹിന്ദി, മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ചലച്ചിത്ര ശബ്ദശകലങ്ങളോ, പാട്ടുകളോ ഉപയോഗിക്കാം.

∙ നിബന്ധനകൾ പാലിക്കാത്ത വിഡിയോകൾ അയോഗ്യമാക്കും.

∙ രംഗത്തിനാവശ്യമായ വസ്ത്രങ്ങളും അനുബന്ധ വസ്തുക്കളും ഉപയോഗിക്കാവുന്നതാണ്.

∙ ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും

മത്സരാഥികൾ രണ്ടു മിനിറ്റിൽ കൂടാതെയുള്ള വിഡിയോ സേറാ (647)678 7274, മൃദുല (647)544 8213 എന്നീ നമ്പറുകളിൽ വാട്സാപ്പ് ചെയ്യുകയോ contact2kcaw@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യണമെന്നു സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com